'21-ാം വയസ്സിൽ അവൻ വിരമിച്ചേക്കും', വൈഭവ് സൂര്യവംശിയെക്കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസങ്ങള്‍

Published : May 07, 2026, 05:02 PM IST
Vaibhav Sooryavanshi

Synopsis

ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി 30 പന്തിൽ സെഞ്ചുറിയടിച്ച ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ്. എന്നാൽ ഈ പയ്യൻ ഇതിനകം 35 പന്തിൽ സെഞ്ച്വറി സ്വന്തമാക്കി.

ലണ്ടൻ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 15-കാരന്‍ വൈഭവ് സൂര്യവംശി പുറത്തെടുക്കുന്ന വെടിക്കെട്ട് ബാറ്റിംഗ് കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. എന്നാൽ 15 കാരനായ വൈഭവിന്‍റെ കരിയറിനെക്കുറിച്ച് മുൻ ഇംഗ്ലീഷ് താരങ്ങൾ നടത്തിയ വിചിത്രമായ പ്രവചനമാണ് ഇന്ത്യൻ ആരാധകര്‍ക്കിടിയില്‍ വലിയ ചർച്ചയാകുന്നത്. ഇതേ വേഗതയിലാണ് വളർച്ചയെങ്കിൽ 21 വയസാകുമ്പോഴേക്കും വൈഭവ് ക്രിക്കറ്റ് മടുത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെ ക്രിക്കറ്റ് പോഡ്‌കാസ്റ്റായ 'സ്റ്റിക് ടു ക്രിക്കറ്റിൽ' മുൻ ഇംഗ്ലീഷ് ക്യാപ്റ്റന്മാരായ മൈക്കൽ വോൺ, അലസ്റ്റർ കുക്ക് ഫിൽ ടഫ്‌നൽ, ഡേവിഡ് ലോയ്ഡും എന്നിവര്‍ പറഞ്ഞു.

ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി 30 പന്തിൽ സെഞ്ചുറിയടിച്ച ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ്. എന്നാൽ ഈ പയ്യൻ ഇതിനകം 35 പന്തിൽ സെഞ്ച്വറി സ്വന്തമാക്കി. ഒരു സീസണിൽ കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിന് (അഭിഷേക് ശര്‍മ നേടിയ 42 സിക്സുകൾ) തൊട്ടരികിലാണ് വൈഭവെന്നും മുന്‍ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ പറഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സിക്സർ ഹിറ്റർ വൈഭവാണെന്ന് ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരമായ അലിസ്റ്റർ കുക്ക് പറഞ്ഞു.

ചർച്ചയ്ക്കിടയിൽ മുൻ സ്പിന്നർ ഫിൽ ടഫ്‌നലാണ് വൈഭവിന്‍റെ ഭാവിയെക്കുറിച്ച് രസകരമായ ഒരു പ്രവചനം നടത്തിയത്. ഈ രീതിയിലാണ് അവന്‍ മുന്നേറുന്നതെങ്കില്‍ 21 വയസാകുമ്പോഴേക്കും അവൻ ക്രിക്കറ്റ് കളിച്ച് മടുത്ത് 'ബേൺ ഔട്ട്' ആയേക്കാം," എന്നായിരുന്നു ടഫ്‌നലിന്‍റെ കമന്‍റ്. ഇതിനെ ശരിവെച്ചുകൊണ്ട് മൈക്കൽ വോൺ പറഞ്ഞത് അപ്പോഴേക്കും അവന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ടാകും, ചിലപ്പോൾ സമാധാനമായി വിരമിച്ചേക്കാമെന്നായിരുന്നു.

സൂര്യവംശിയുടെ കഴിവിനെ പ്രശംസിച്ച വോൺ, ഉടൻ നടക്കാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ വൈഭവിനെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. രാജസ്ഥാൻ റോയൽസിനായി ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഇതിനകം തന്നെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 36 പന്തിൽ സെഞ്ച്വറി നേടി വൈഭവ് വാർത്തകളിൽ നിറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാഗിന് പിന്നാലെ ചാഹലും കുടുങ്ങി, വിമാനത്തിനുള്ളില്‍വെച്ച് ഇ-സിഗരറ്റ് വലിച്ച ചാഹലിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്, വിവാദം
ഐപിഎല്‍ 2026: സൂപ്പർ കൂപ്പര്‍, ടൂർണമെന്റില്‍ സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ വിദേശതാരം