ഐപിഎല്‍ 2026: സൂപ്പർ കൂപ്പര്‍, ടൂർണമെന്റില്‍ സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ വിദേശതാരം

Published : May 07, 2026, 02:43 PM IST
Cooper Connolly

Synopsis

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ റെക്കോര്‍ഡ് തിരുത്തപ്പെടുന്നത്

ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, വൈഭവ് സൂര്യവംശിയാണ്. പക്ഷേ, വിദേശതാരങ്ങളുടെ പട്ടികയെടുത്താല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ റെക്കോര്‍ഡ് തിരുത്തപ്പെട്ടിരിക്കുകയാണ്.

പഞ്ചാബ് കിങ്സ് താരം കൂപ്പര്‍ കനോലിയാണ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരായ ഇന്നിങ്സാണ് പുതുചരിത്രം കുറിക്കാൻ കനോലിയെ പ്രാപ്തനാക്കിയത്. പുറത്താകാതെ 107 റണ്‍സായിരുന്നു ഓസീസ് താരത്തിന്റെ സമ്പാദ്യം. ഇടം കയ്യൻ ബാറ്ററുടെ പ്രായം 22 വയസും 257 ദിവസവും.

ദക്ഷിണാഫ്രിക്കൻ താരം ക്വന്റണ്‍ ഡി കോക്കിന്റെ പേരിലായിരുന്നു ഇത്രകാലവും ഈ റെക്കോര്‍ഡ്. താരം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരിക്കെയാണ് സെഞ്ചുറി നേടിയത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ശതകം നേടുമ്പോള്‍ പ്രായം 23 വയസും 122 ദിവസവുമായിരുന്നു.

ഡേവിഡ് വാര്‍ണര്‍, ഡേവിഡ് മില്ലര്‍, കാമറൂണ്‍ ഗ്രീൻ എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. മൂവരും സെഞ്ചുറി നേടുന്നതും 23-ാം വയസില്‍ തന്നെയാണ്.

Powered By: 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ടെസ്റ്റിലെ മികവ് ഐപിഎല്ലില്‍ കാണാനില്ല'; റിഷഭ് പന്തിന്റെ പ്രകടനത്തില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് അത്ഭുതം
ഐപിഎല്‍ 2026: തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ?