പോരാട്ടച്ചൂടിൽ കാലികറ്റ് ഗ്ലോബ്‌സ്റ്റാർസ്; കെസിഎല്ലിനായുള്ള പരിശീലന ക്യാമ്പിന് തിരുവവന്തപുരത്ത് തുടക്കം

Published : Aug 09, 2026, 12:39 PM IST
Calicut Globstars

Synopsis

ഫിറ്റ്‌നസ് ട്രെയിനിംഗ്, ഫീൽഡിങ് ഡ്രില്ലുകൾ, പ്രത്യേക പരിശീലനങ്ങൾ എന്നിവയ്ക്ക് പുറമെ കളിക്കാർക്കിടയിൽ സൗഹൃദവും ടീം ബോണ്ടിങ്ങും വളർത്തുന്നതിനായുള്ള വിവിധ ആക്റ്റിവിറ്റികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ(കെസിഎൽ) മൂന്നാം സീസണിനായുള്ള ആദ്യ പരിശീലന സെഷൻ തിരുവനന്തപുരം തുമ്പ കെസിഎ സെന്‍റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ പൂർത്തിയാക്കി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്. വെള്ളിയാഴ്ച നടന്ന പരിശീലനത്തോടെ ടീം ടൂർണമെന്‍റിനായുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ടു. ഹെഡ് കോച്ച് ബിജുമോൻ എൻ.പിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സെഷനിൽ ടീമിലെ 16 അംഗങ്ങളും പങ്കെടുത്തു. കളിക്കാരെ കായികമായും മാനസികമായും മത്സരസജ്ജരാക്കുന്നതിലാണ് ആദ്യദിനം കോച്ചിങ് സ്റ്റാഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഫിറ്റ്‌നസ് ട്രെയിനിംഗ്, ഫീൽഡിങ് ഡ്രില്ലുകൾ, പ്രത്യേക പരിശീലനങ്ങൾ എന്നിവയ്ക്ക് പുറമെ കളിക്കാർക്കിടയിൽ സൗഹൃദവും ടീം ബോണ്ടിങ്ങും വളർത്തുന്നതിനായുള്ള വിവിധ ആക്റ്റിവിറ്റികളും ക്യാമ്പിന്റെ ഭാഗമായി നടന്നു. ഓഗസ്റ്റ് 20 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ തൃശൂർ ടൈറ്റൻസാണ് ഗ്ലോബ്‌സ്റ്റാർസിന്റെ എതിരാളികൾ. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം പതിപ്പ് അരങ്ങേറുന്നത്.

ആദ്യ മത്സരത്തിന് രണ്ടാഴ്ചയിൽ താഴെ മാത്രം സമയമുള്ള സാഹചര്യത്തിൽ, വരും ദിവസങ്ങളിലെ കഠിനമായ പരിശീലനത്തിലൂടെ ടീമിനെ മികച്ച രീതിയിൽ സജ്ജമാക്കുകയാണ് പരിശീലകർ ലക്ഷ്യമിടുന്നത്. മത്സരത്തിനുള്ള ഒരുക്കങ്ങൾ, പ്ലെയർ കോമ്പിനേഷനുകൾ, സാങ്കേതിക മികവ്, ടീമിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ എന്നിവയിലാകും വരും സെഷനുകളിൽ കോച്ചിംഗ് സ്റ്റാഫ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും വെസ്റ്റ് ഇൻഡീസിന് നേരിട്ട് യോഗ്യതയില്ല; യോഗ്യതാ റൗണ്ടില്‍ ജയിച്ചാല്‍ മാത്രം ലോകകപ്പിന്
പടിക്കലിനൊപ്പം വാലറ്റവും പൊരുതി, ശ്രീലങ്കക്കെതിരായ സന്നാഹമത്സരത്തിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യ