25.20 കോടി! വടംവലിക്കൊടുവില്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈക്ക് നിരാശ

Published : Dec 16, 2025, 03:11 PM IST
Cameron Green

Synopsis

ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 

അബുദാബി: കോടികള്‍ മറിഞ്ഞ ലേലത്തിനൊടുവില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 25.20 കോടിക്കാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പിന്മാറേണ്ടി വന്നു. 13.60 കോടിയിലാണ് രാജസ്ഥാന്‍ പിന്മാറിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താല്‍പര്യം കാണിച്ചു. എന്നാല്‍ തുക ഉയര്‍ന്നപ്പോള്‍ ചെന്നൈ പിന്മാറി. അടുത്ത കാലത്ത് മികച്ച ഫോമിലായിരുന്നു താരം.

അതേസമയം സര്‍ഫറാസ് ഖാന്‍, പൃഥ്വി ഷാ എന്നീ ഇന്ത്യന്‍ താരങ്ങളില്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്ക് വേണ്ടി തകര്‍പ്പന്‍ ഫോമിലാണ് സര്‍ഫറാസ്. മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച പൃഥ്വിയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നിരുന്നാലം ഒരു ടീമും താരത്തില്‍ താല്‍പര്യം കാണിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഡേവിഡ് മില്ലര്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍. അടിസ്ഥാന തുകയായ രണ്ട് കോടിക്കാണ് മില്ലറെ ടീമിലെത്തിച്ചത്. എന്നാല്‍ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ, ഓസ്‌ട്രേലിയന്‍ താരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായില്ല.

പ്രതീക്ഷയോടെ കേരള താരങ്ങള്‍

ഐപിഎല്‍ താരലേലത്തില്‍ പ്രതീക്ഷയോടെ പതിനൊന്ന് കേരള താരങ്ങള്‍. കെ എം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, വിഘ്നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ജിക്കു ബ്രൈറ്റ് എന്നിവരാണ് ലേലപ്പട്ടികയിലുളള താരങ്ങള്‍.

ആസിഫിന് ഉയര്‍ന്ന അടിസ്ഥാന വില

കെ എം ആസിഫാണ് ഉയര്‍ന്ന അടിസ്ഥാന വിലയുള്ള മലയാളിതാരം. 40 ലക്ഷം രൂപയാണ് ആസിഫിന്റെ അടിസ്ഥാന വില. കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത ജിക്കു കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്‌സ് ബൗളറായിരുന്നു. വിഘ്‌നേഷ് പുത്തൂര്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍