വിദേശ ടി20 ലീഗുകളില്‍ കളിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് അശ്വിന്‍, തടസമാകുമോ ബിസിസിഐ നിബന്ധനകള്‍

Published : Aug 27, 2025, 12:50 PM IST
Ravichandran Ashwin retired

Synopsis

ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് ലീഗീലും ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ എസ്എടി20യിലും അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിലും കരീബിയന്‍ പ്രീമീയര്‍ ലീഗീലുമെല്ലാം കളിക്കാന്‍ അശ്വിന് അവസരമുണ്ട്.

ചെന്നൈ: കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്പിന്നര്‍ ആര്‍ അശ്വിന്‍ ഇന്ന് ഐപിഎല്ലില്‍ നിന്ന് കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ നിന്ന് വിരമിച്ചെങ്കിലും വിദേശ ടി20 ലീഗുകളില്‍ കളിക്കാനുള്ള ആഗ്രഹവും അശ്വിന്‍ പരസ്യമാക്കിയിട്ടുണ്ട്. വിദേശ ലീഗുകളില്‍ കളിക്കാന്‍ അശ്വിന് ബിസിസിഐയുടെ കര്‍ശന നിബന്ധനകള്‍ തടസമാകുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് ലീഗീലും ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ എസ്എടി20യിലും അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിലും കരീബിയന്‍ പ്രീമീയര്‍ ലീഗീലുമെല്ലാം കളിക്കാന്‍ അശ്വിന് അവസരമുണ്ട്.ബിഗ് ബാഷിലും കരീബിയന് പ്രീമിയര്‍ ലീഗിലും ഇപ്പോള്‍ മത്സരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മേജര്‍ ലീഗ് ക്രിക്കറ്റ് ആകട്ടെ അടുത്തിടെ പൂര്‍ത്തിയായതെയുള്ളു. ഈ സാഹചര്യത്തില്‍ ഡിസംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലായിരിക്കും അശ്വിന്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങുക എന്നാണ് വിലയിരുത്തല്‍.

ഐപിഎല്ലില്‍ നിന്നുകൂടി വിരമിച്ചതോടെ 38കാരനായ അശ്വിന്‍ ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് തന്നെ പൂര്‍ണമായും വിരമിച്ചു കഴിഞ്ഞു. ബിസിസിഐ നിബന്ധനപ്രകാരം ഐപിഎല്ലിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങള്‍ക്ക് ഒരു വിദേശ ലീഗിലും കളിക്കാന്‍ അനുമതിയില്ല. വിദശ ലീഗുകളില്‍ കളിക്കാനുള്ള ബിസിസിഐയുടെ നിബന്ധനകളില്‍ പറയുന്നത്, ഇന്ത്യൻ ടീമില്‍ നിന്ന് വിരമിച്ചിരിക്കണം, ഐപിഎല്ലില്‍ നിന്ന് വിരമിച്ചിരിക്കണം,ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളായ രഞ്ജി ട്രോഫി, വിജയ് ഹസാരെ, മുഷ്താഖ് അലി ട്രോഫി എന്നിവയില്‍ നിന്നെല്ലാം വിരമിച്ചിരിക്കണമെന്നാണ്. ഐപിഎല്ലില്‍ നിന്ന് കൂടി വിരമിച്ചതോടെ അശ്വിന് ഈ നിബന്ധനകളൊന്നും പ്രശ്നമാകാനിടയില്ലെന്നാണ് വിലയിരുത്തല്‍.

2009ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി അരങ്ങേറിയ അശ്വിന്‍ ചെന്നൈ കുപ്പായത്തില്‍ തന്നെ അവസാന മത്സരവും കളിച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 187 വിക്കറ്റുകളും 833 റണ്‍സും സ്വന്തമാക്കിയിട്ടണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് 2015ല്‍ പഞ്ചാബ് കിംഗ്സ് നായകനായി പോയ അശ്വിന്‍ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2021 മുതല്‍ 2024വരെ രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചശേഷമാണ് കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തിരിച്ചെത്തിയത്.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി