
കൊളംബോ: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച വിരാട് കോയെ മാന്‍ ഓഫ് ദ് മാാച്ച് ആയി തെരഞ്ഞെടുത്തതിനെതിരെ ഒളിയമ്പെയ്ത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.പാക്കിസ്ഥാനെതിരായ വമ്പന്‍ ജയത്തിന് പിന്നാലെ കോലിയെ കളിയിലെ കേമനായി തെരഞ്ഞെടുത്തതിനെതിരെയാണ് ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ വിമര്‍ശനം ഉന്നയിച്ചത്.
തന്നെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാനെ ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ ലക്ഷ്യത്തിന് അടുത്ത് പോലും എത്താന്‍ കഴിയാതെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് കളിയിലെ താരമെന്ന് മത്സരശേഷം ചര്‍ച്ചയില്‍ ഗംഭീര്‍ പറഞ്ഞു. സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കുന്ന പാക് ബാറ്റര്‍മാരെ കറക്കി വീഴ്ത്തിയ കുല്‍ദീപിനെയല്ലാതെ മറ്റൊരു കളിക്കാരന്‍റെ പേര് തനിക്ക് ആലോചിക്കാനാവുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.എന്നെ സംബന്ധിച്ചിടത്തോളം കളിയിലെ താരം കുല്‍ദീപാണ്.അവനല്ലാതെ മറ്റൊരു താരത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകുന്നില്ല.
പാക്കിസ്ഥാനെതിരെ വിരാട് കോലിയും കെ എല്‍ രാഹുലും തകര്‍പ്പന്‍ സെഞ്ചുറികള്‍ നേടി, രോഹിത്തും ഗില്ലും അര്‍ധസെഞ്ചുറികളും. പക്ഷെ സ്വിംഗും സീമുമുള്ള പിച്ചില്‍ ഒരു സ്പിന്നര്‍ അഞ്ച് വിക്കറ്റെടുക്കുക എന്നത് എളുപ്പമല്ല.പ്രത്യേകിച്ച് സ്പിന്നര്‍മാരെ മനോഹരമായി കളിക്കുന്ന പാക് ബാറ്റര്‍മാര്‍ക്കെതിരെ.അതായിരുന്നു ഇന്നലത്തെ മത്സരത്തിലെ പ്രധാന വഴിത്തിരിവ്.കാരണം, സ്പിന്നര്‍മാര്‍ക്കെതിരെ പാടുപെടുന്ന ന്യൂസിലന്‍ഡോ ഓസ്ട്രേലിയയോ ആയിരുന്നെങ്കില്‍ കുല്‍ദീപിന്‍റെ പേര് ഞാന്‍ പറയില്ലായിരുന്നു.
എന്നാല്‍ ഇന്നലെ പാക്കിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം കുല്‍ദീപിന്‍റെ മികവിന്‍റെ തെളിവാണ്. വായുവിലും പിച്ചിലും ഒരുപോലെ പാക് ബാറ്റര്‍മാരെ വട്ടം കറക്കാന്‍ തന്‍റെ സ്പിന്‍ കൊണ്ട് കുല്‍ദീപിനായി.ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച് കുല്‍ദീപിന്‍റെ പ്രകടനം വലിയ നേട്ടമാണ്. കാരണം, മുന്‍നിരയില്‍ വിക്കറ്റെടുക്കാന്‍ കഴിയുന്ന രണ്ട് പേസര്‍മാര്‍ക്ക് പുറമെ കളിയുടെ ഏത് ഘട്ടത്തിലും വിക്കറ്റെടുക്കാന്‍ കഴിയുന്ന സ്പിന്നര്‍മാരും നമുക്കുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
ഐപിഎല്ലിനിടെ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. പിന്നീട് ഗംഭീര്‍ പോകുന്നയിടങ്ങളിലെല്ലാം ആരകാധകര്‍ കോലി.കോലി ചാന്‍റുമായി ഗംഭീറിനെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ബാക്കിയാണ് ഗംഭീറിന്‍റെ പ്രസ്താവനയെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക