കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 18 മുതല്‍

By Web TeamFirst Published Jul 27, 2020, 10:31 PM IST
Highlights

ആറ് ടീമുകള്‍ മാറ്റുരക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 33 മത്സരങ്ങളാണുണ്ടാകുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടറൗബയിലെ ബ്രയാന്‍ ലാറ അക്കാദമി  ഗ്രൗണ്ടിലും പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലിലുമായി രണ്ട് വേദികളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക.

ജമൈക്ക: ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഓഗസ്റ്റ് 18ന് തുടക്കമാവും. ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് സെപ്റ്റംബര്‍ 10ന് ലീഗ് അവസാനിക്കും. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ തുടങ്ങുക.

ആറ് ടീമുകള്‍ മാറ്റുരക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 33 മത്സരങ്ങളാണുണ്ടാകുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടറൗബയിലെ ബ്രയാന്‍ ലാറ അക്കാദമി  ഗ്രൗണ്ടിലും പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലിലുമായി രണ്ട് വേദികളില്‍ മാത്രമായി മത്സരങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. സെമി ഫൈനലുകളും ഫൈനലും ബ്രയാന്‍ ലാറ അക്കാദമി സ്റ്റേഡിയത്തിലാണ് നടക്കുക.

നിലവിലെ റണ്ണേഴ്സ് അപ്പുകളായ ഗയാന ആമസോണ്‍ വാരിയേഴ്സും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാര്‍ബഡോസ് ട്രൈഡന്റ്സ് രണ്ടാം മത്സരത്തില്‍ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ നേരിടും.

കാണികളെ പ്രവേശിപ്പിക്കാതെ ബയോ സെക്യുര്‍ സാഹചര്യത്തിലായിരിക്കും മത്സരങ്ങള്‍.  ഐപിഎല്ലിന് മുമ്പ് വിദേശ താരങ്ങള്‍ക്ക് മികച്ച മുന്നൊരുക്കമാകും കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നാണ് കരുതുന്നത്. ഐപിഎല്ലിലെ ഭൂരിഭാഗം വിന്‍‍ഡീസ് താരങ്ങളും കരീബീയന്‍ പ്രീമിയര്‍ ലീഗിലും കളിക്കുന്നവരാണ്. എന്നാല്‍ ഐപിഎല്ലിന് ഒരു മാസം മുമ്പ് താരങ്ങള്‍ യുഎഇയില്‍ എത്തണമെന്ന നിബന്ധന വെച്ചാല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ വിന്‍ഡീസ് താരങ്ങളുടെയും വിദേശ താരങ്ങളുടെയും പങ്കാളിത്തം ചോദ്യചിഹ്നമാവും.

click me!