
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്ക് നാല് വിക്കറ്റ് ജയം. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ (101 പന്തില്‍ 131) കരുത്തിലാണ് അനായാസ ജയം സ്വന്തമാക്കിയത്. 37.4 ഓവറില്‍ ഡല്‍ഹി ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നിതീഷ് റാണ (55 പന്തില്‍ 77), പ്രിയാന്‍ഷ് ആര്യ (44 പന്തില്‍ 74) എന്നിവരുടെ ഇന്നിംഗ്‌സുകളും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായി. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ആന്ധ്രയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ അര്‍പിത് റാണയുടെ (0) വിക്കറ്റ് നഷ്ടമായി. പിന്നീട് കോലി - പ്രിയാന്‍ഷ് ആര്യ (74) സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ ആര്യ മടങ്ങി. 44 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും ഏഴ് ഫോറും നേടിയിരുന്നു. പിന്നീട് നിതീഷ് റാണയ്‌ക്കൊപ്പം 160 റണ്‍സ് ചേര്‍ക്കാനും കോലിക്ക് സാധിച്ചു. എന്നാല്‍ വിജയത്തിനരികെ 33-ാം ഓവറില്‍ കോലി വീണു. 101 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 14 ഫോറും നേടിയിരുന്നു. 34-ാം ഓവറില്‍ നിതീഷ് റാണയും മടങ്ങി. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റാണയുടെ ഇന്നിംഗ്‌സ്. റാണയ്ക്ക് ശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് (5), ആയുഷ് ബദോനി (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇരുവരും വന്നത് പോലെ മടങ്ങിയെങ്കിലും ഹര്‍ഷ് ത്യാഗി (), നവ്ദീപ് സൈനി () സഖ്യം ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചു.
അതേസമയം, സിക്കിമിനെതിരെ 61 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. 12 ഫോറും എട്ട് സിക്‌സും പറത്തിയ രോഹിത് 94 പന്തില്‍ 155 റണ്‍സെടുത്ത് പുറത്തായി. 18 ഫോറും 9 സിക്‌സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്. രോഹിത്തും അംഗ്രിഷ് രഘുവംശിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 19.4 ഓവറില്‍ 141 റണ്‍സ് അടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 38 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശി പുറത്തായശേഷം ക്രീസിലെത്തിയ മുഷീര്‍ ഖാനും (27) സഹോദരന്‍ സര്‍ഫറാസ് ഖാനും (8) മുംബൈയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!