അഥര്‍വ തൈഡേയ്ക്ക് സെഞ്ചുറി; ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വിദര്‍ഭ ശക്തമായ നിലയില്‍

Published : Oct 01, 2025, 06:06 PM IST
Atharva Taide

Synopsis

ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വിദർഭ ഒന്നാം ദിനം ശക്തമായ നിലയിൽ. അഥർവ തൈഡേയുടെ (118*) സെഞ്ചുറിയുടെയും യാഷ് റാത്തോഡിന്റെ (91) ഇന്നിംഗ്സിന്റെയും മികവിൽ വിദർഭ 5 വിക്കറ്റിന് 280 റൺസെടുത്തു. 

നാഗ്പൂര്‍: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വിദര്‍ഭ ശക്തമായ നിലയില്‍. നാഗ്പൂരില്‍, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിദര്‍ഭ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 280 റണ്‍സെടുത്തിട്ടുണ്ട്. 118 റണ്‍സുമായി അഥര്‍വ തൈഡെ ക്രീസിലുണ്ട്. യാഷ് താക്കൂറാണ് (4) അദ്ദേഹത്തിന് കൂട്ട്. യാഷ് റാത്തോഡ് 91 റണ്‍സുമായി മടങ്ങി. മാനവ് സുതര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപിന് രണ്ട് വിക്കറ്റുണ്ട്.

റാത്തോഡിന് പുറമെ അമന്‍ മൊഖാഡെ (19), ധ്രുവ് ഷോറെ (18), ഡാനിഷ് മലേവാര്‍ (0), ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. ഭേദപ്പെട്ട തുടക്കമായിരുന്നു വിദര്‍ഭയ്ക്ക്. ഒന്നാം വിക്കറ്റില്‍ അഥര്‍വ - അമന്‍ സഖ്യം 40 റണ്‍സ് ചേര്‍ത്തിരുന്നു. അകാശ് ദീപാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച്. തുടര്‍ന്ന് അഥര്‍വ - ഷോറെ സഖ്യം 40 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് നന്നായി മുന്നോട്ട് പോകുന്നതിനിടെ സുതര്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഒരു ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ സുതര്‍ സ്വന്തമാക്കി. ഷോറെയെ ബൗള്‍ഡാക്കിയ സുതര്‍, അതേ ഓവറില്‍ അഞ്ചാം പന്തില്‍ മലേവാറിനെ കിഷന്റെ കൈകളിലേക്ക് അയക്കുകയും ചെയ്തു.

മൂന്നിന് 80 എന്ന നിലയിലേക്ക് വീണ വിദര്‍ഭയെ തൈഡേ - യാഷ് സഖ്യമാണ് കരകയറ്റിയത്. ഇരുവരും 194 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറിക്കരികെ റാത്തോഡ് വീണു. സുതറിന്റെ പന്തില്‍ ഗുര്‍നൂര്‍ ബ്രാറിന് ക്യാച്ച് നല്‍കിയാണ് റാത്തോഡ് മടങ്ങുന്നത്. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ വഡ്കര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ആകാശ് ദീപിന്റെ പന്തില്‍ കിഷന് ക്യാച്ച് നല്‍കിയാണ് വിദര്‍ഭയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ വഡ്കര്‍ മടങ്ങുന്നത്. തുടര്‍ന്ന് ക്രീസിലെത്തിയ താക്കൂര്‍, അഥര്‍വയ്‌ക്കൊപ്പം വിക്കറ്റ് പോവാതെ കാത്തു. 240 പന്തുകള്‍ നേരിട്ട അഥര്‍വ ഇതുവരെ ഒരു സിക്‌സും 12 ഫോറും നേടിയിട്ടുണ്ട്. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

വിദര്‍ഭ: അഥര്‍വ തൈഡെ, അമന്‍ മൊഖഡെ, ധ്രുവ് ഷോറേ, ഡാനിഷ് മാലേവാര്‍, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കര്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), പാര്‍ത്ഥ് രെഖാഡെ, ഹര്‍ഷ് ദുബെ, യാഷ് താക്കൂര്‍, ദര്‍ശന്‍ നാല്‍കണ്ടെ, ആദിത്യ താക്കറെ.

റെസ്റ്റ് ഓഫ് ഇന്ത്യ: അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്, ആര്യന്‍ ജുയല്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), യാഷ് ദുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതര്‍, സരന്‍ഷ് ജെയിന്‍, അന്‍ഷുല്‍ കംബോജ്, ആകാശ് ദീപ്, ഗുര്‍നൂര്‍ ബ്രാര്‍.

PREV
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍