ജോ റൂട്ടിന് സെഞ്ചുറി, റെക്കോര്‍ഡുകള്‍ തകരുന്നു! ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ശതകങ്ങള്‍ നേടിയ താരമായി ഇംഗ്ലീഷ് താരം

Published : Jul 25, 2025, 07:57 PM ISTUpdated : Jul 25, 2025, 08:04 PM IST
Joe Root Lord's Test century

Synopsis

ഇന്ത്യക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ 12-ാം സെഞ്ചുറി നേടി ജോ റൂട്ട് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 

മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ 12-ാം സെഞ്ചുറി പൂര്‍ത്തിയാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമാകാന്‍ റൂട്ടിന് സാധിച്ചു. 11 സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയാണ് റൂട്ട് മറികടന്നത്. ടെസ്റ്റ് കരയിറില്‍ തന്റെ 38-ാം സെഞ്ചുറിയാണ് റൂട്ട് പൂര്‍ത്തിയാക്കിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയതാരങ്ങളില്‍ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം നാലാം സ്ഥാനത്താണ് റൂട്ട്.

ഇനി റിക്കി പോണ്ടിംഗ് (41), ജാക്വസ് കാലിസ് (45), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (51) എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്. രാഹുല്‍ ദ്രാവിഡ് (36), സ്റ്റീവന്‍ സ്മിത്ത് (36) എന്നിവര്‍ റൂട്ടിന് പിറകിലാണ്. ഒരു എതിരാളിക്കെതിരെ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയത് ഡോണ്‍ ബ്രാഡ്മാനാണ്. അദ്ദേഹത്തിന് ഇംഗ്ലണ്ടിനെതിരെ മാത്രം 19 സെഞ്ചുറികളുണ്ട്. ഇക്കാര്യത്തില്‍ സുനില്‍ ഗവാസ്‌കര്‍ രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അദ്ദേഹം നേടിയത് 13 സെഞ്ചുറികള്‍. ഇംഗ്ലണ്ടിന്റെ ജാക്ക് ഹോബ്‌സ് ഓസീസിനെതിരെ 12 സെഞ്ചുറികല്‍ നേടി. ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത് ഇംഗ്ലണ്ടിനെതിരെ മാത്രം നേടിയത് 12 സെഞ്ചുറികള്‍. ഇപ്പോല്‍ റൂട്ട് ഇന്ത്യക്കെതിരേയും 12 സെഞ്ചുറി നേടി.

ടെസ്റ്റില്‍ ഏറ്റവും അധികം 50+ സ്‌കോറുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാനും റൂട്ടിന് സാധിച്ചു. 104 തവണ അദ്ദേഹം 50 അല്ലെങ്കില്‍ അതിനപ്പുറമുള്ള സ്‌കോര്‍ കടന്നു. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (119) ഒന്നാമത്. റിക്കി പോണ്ടിംഗ് (103), ജാക്വസ് കാലിസ് (103), രാഹുല്‍ ദ്രാവിഡ് (99) എന്നിവര്‍ പിന്നിലായി. ഇപ്പോള്‍ സജീവമായ ക്രിക്കറ്റ് താരങ്ങളില്‍ എല്ലാ ഫോര്‍മാറ്റുകളും എടുത്താല്‍, ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ വിരാട് കോലിയുടെ പേരിലാണ്. 82 സെഞ്ചുറികള്‍ അദ്ദേഹം നേടി. എന്നാല്‍ കോലി ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. രണ്ടാം സ്ഥാനത്ത്് ജോ റൂട്ട് (56) തന്നെ. രോഹിത് ശര്‍മ (49), കെയ്ന്‍ വില്യംസണ്‍ (48), സ്റ്റീവന്‍ സ്മിത്ത് (48) എന്നിവര്‍ പിന്നില്‍.

PREV
Read more Articles on
click me!

Recommended Stories

ഒരു വിക്കറ്റ് അകലെ ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത ചരിത്രനേട്ടം
കാമുകി മഹൈക ശർമയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ