സച്ചിനും പോണ്ടിംഗും ഗാംഗുലിയും ഹിറ്റ്‌മാന് പിന്നിലായി, മുന്നില്‍ കോലി മാത്രം; അതിവേഗം 11000 റൺസിലെത്തി രോഹിത്

Published : Feb 20, 2025, 07:21 PM IST
സച്ചിനും പോണ്ടിംഗും ഗാംഗുലിയും ഹിറ്റ്‌മാന് പിന്നിലായി, മുന്നില്‍ കോലി മാത്രം; അതിവേഗം 11000 റൺസിലെത്തി രോഹിത്

Synopsis

222 മത്സരങ്ങളില്‍ 11000 റണ്‍സ് തികച്ചിട്ടുള്ള വിരാട് കോലിയാണ് ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ ബാറ്റര്‍.

ദുബായ്: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മുസ്തഫിസുര്‍ റഹ്മാനെതിരെ ബൗണ്ടറി നേടിയാണ് രോഹിത് ഏകദിനങ്ങളില്‍ 11000 റണ്‍സ് തികച്ചത്. 269 മത്സരങ്ങളിലെ 261 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് 11000 റണ്‍സ് തികച്ചത്.

222 മത്സരങ്ങളില്‍ 11000 റണ്‍സ് തികച്ചിട്ടുള്ള വിരാട് കോലിയാണ് ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ ബാറ്റര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(276 മത്സരങ്ങള്‍), റിക്കി പോണ്ടിംഗ്(286 മത്സരങ്ങള്‍), സൗരവ് ഗാംഗുലി(288) മത്സരങ്ങള്‍ എന്നിവരെ മറികടന്നാണ് രോഹിത്തിന്‍റെ നേട്ടം.

ചാമ്പ്യൻസ് ട്രോഫി: തകർന്നടിഞ്ഞിട്ടും തിരിച്ചു കയറി ബംഗ്ലാദേശ്,ഹൃദോയ്ക്ക് സെഞ്ചുറി;ഇന്ത്യക്ക് ജയിക്കാൻ 229 റൺസ്

നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിലും അതിവേഗം 11000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററാണ് രോഹിത്. 11868 മത്സരങ്ങളില്‍ നിന്ന് രോഹിത് 11000 റണ്‍സ് തികച്ചപ്പോള്‍ കോലി 11831 പന്തുകളിലാണ് 11000 റണ്‍സ് തികച്ചത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായ രോഹിത്തിന്‍റെ പേരില്‍ 32 സെഞ്ചുറികളും 57 അര്‍ധസെഞ്ചുറികളുമുണ്ട്.

സമീപകാലത്ത് മോശം ഫോമിന്‍റെ പേരില്‍ ഏറെ പഴികേട്ട രോഹിത്  ന്യൂസിലന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമുള്ള ടെസ്റ്റ് പരമ്പരകളില്‍ നിരാശപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ രോഹിത് രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു.

ബംഗ്ലാദേശ് ഉയര്‍ത്തിയ 229 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്കായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ബംഗ്ലാദേശിന്‍റെ പേസ് കുന്തമുനയായ മുസ്തഫിസുര്‍ റഹ്മാനെതിരെ ആദ്യ ഓവറില്‍ കരുതലോടെ കളിച്ച് ഒരു റണ്‍ മാത്രമെടുത്ത രോഹിത്, മുസ്തഫിസുറിന്‍റെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയും മൂന്നാം ഓവറില്‍ മൂന്ന് ഫോറും പറത്തി കടന്നാക്രമിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ ലേലം: പ്രതീക്ഷയോടെ കേരള താരങ്ങള്‍, കെ എം ആസിഫ് വിലയേറിയ താരം
ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം