
മുംബൈ: ചാമ്പ്യൻസ് ട്രോഫിയില്‍ പങ്കെടുക്കാനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ സംഘം ദുബായിലേക്ക് തിരിച്ചു.ക്യാപ്റ്റന്‍ രോഹിത് ശർമ, വിരാട് കോലി, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരടങ്ങുന്ന ആദ്യ സംഘമാണ് ദുബായിലേക്ക് തിരിച്ചത്.
മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ടീം അംഗങ്ങള്‍ ദുബായിലേക്ക് പോകുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്വന്തം വാഹനത്തിലാണ് വിമാനത്താവളത്തിലെത്തിയത്. കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഹർഷിത് റാണ, റിഷഭ് പന്ത്, ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍, ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടക്, ഫീല്‍ഡിംഗ് കോച്ച് റിയാന്‍ ഡോഷെറ്റെ എന്നിവരും ഇന്ന് ദുബായിലേക്ക് തിരിച്ച ഇന്ത്യൻ സംഘത്തിലുണ്ട്.
ചാമ്പ്യൻസ് ട്രോഫിയിൽ തിളങ്ങിയാൽ ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് ശുഭ വാർത്ത, ബാബർ അസമിന് തിരിച്ചടി
19ന് പാകിസ്ഥാനില്‍ തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ 20ന് ദുബായില്‍ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ ഏര്‍പ്പെടുത്തിയ കര്‍ശന പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമുള്ള ഇന്ത്യൻ ടീമിന്‍റെ ആദ്യ വിദേശയാത്രയാണിത്. മൂന്നാഴ്ച ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്‍റായതിനാല്‍ ടീം അംഗങ്ങള്‍ക്കൊപ്പം കുടുംബത്തെ കൂട്ടാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇന്ന് വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീമിനൊപ്പം കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്‍റെ ആവേശത്തിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് ഇറങ്ങുന്നത്. പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാട് മൂലം ഇന്ത്യയുടെ മത്സരങ്ങള് ഹൈബ്രിഡ് മോഡലില്‍ ദുബായിലാണ് നടക്കുക. ഈ മാസം 23നാണ് ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!