
ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് വേണ്ടി നമന്‍ ധിര്‍ (37 പന്തില്‍ 57) മാത്രമാണ് തിളങ്ങിയത്. റിയാന്‍ റിക്കിള്‍ട്ടണ്‍ 37 റണ്‍സെടുത്തു. ചെന്നൈക്ക് വേണ്ടി അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.
മോശം തുടക്കമായിരുന്നു മുംബൈക്ക്. രണ്ടാം ഓവറില്‍ തന്നെ വില്‍ ജാക്‌സിന്റെ (1) വിക്കറ്റ് നഷ്ടമായി. പിന്നീട് റിക്കിള്‍ട്ടണ്‍ - ധിര്‍ സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റിക്കിള്‍ട്ടണെ പുറത്താക്കി നൂര്‍ അഹമ്മദ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് വന്ന സൂര്യകുമാര്‍ യാദവ് (21) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. തിലക് വര്‍മയും (5) വന്നത് പോലെ മടങ്ങി. തൊട്ടുപിന്നാലെ ധിറും പവലിയനിലെത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് ആവട്ടെ (23 പന്തില്‍ 18) വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചതുമില്ല. റോബിന്‍ മിന്‍സാണ് (5) പുറത്തായ മറ്റൊരു താരം. കൃഷ് ഭഗത് (3), ട്രന്റ് ബോള്‍ട്ട് (7) പുറത്താവാതെ നിന്നു.
ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. അശ്വനി കുമാറിന് പപകരം കൃഷ് ഭഗതിനെ ടീമില്‍ ഉള്‍പ്പെടുത്തി. ലെഗ് സ്പിന്നര്‍ രഘു ശര്‍മയും ടീമിലെത്തി. ചെന്നൈയും രണ്ട് മാറ്റം വരുത്തി. ഗുര്‍ജന്‍പ്രീത് സിംഗിന് പകരം രാമകൃഷ്ണ ഘോഷ് ടീമിലെത്തി. സ്പിന്നര്‍ അകെയ്ല്‍ ഹുസൈനും പുറത്തായി. പ്രശാന്ത് വീറാണ് പകരമെത്തിയത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ജാമി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, മുകേഷ് ചൗധരി.
മുംബൈ ഇന്ത്യന്‍സ്: വില്‍ ജാക്ക്സ്, റയാന്‍ റിക്കല്‍ടണ്‍(ഡബ്ല്യു), സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(സി), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, കൃഷ് ഭഗത്, ജസ്പ്രീത് ബുംറ, ഗസന്‍ഫര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!