
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ആര്‍ അശ്വിന് പകരം ദീപക് ഹൂഡ തിരിച്ചെത്തി. ഗുജറാത്തും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കഗിസോ റബായ്ക്ക് പകരം ജെറാള്‍ഡ് കോട്‌സ്വി ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയംഗ് ഇലവന്‍ അറിയാം.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാട്ടിയ, റാഷിദ് ഖാന്‍, ജെറാള്‍ഡ് കൊറ്റ്സി, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, അര്‍ഷാദ് ഖാന്‍, പ്രസിദ് കൃഷ്ണ.
ഇംപാക്ട് സബ്സ്: സായ് സുദര്‍ശന്‍, അനുജ് റാവത്ത്, മഹിപാല്‍ ലോംറോര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍മ.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ആയുഷ് മാത്രെ, ഡെവണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എംഎസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്.
ഇംപാക്ട് സബ്സ്: മതീശ പതിരാന, വിജയ് ശങ്കര്‍, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, രവിചന്ദ്രന്‍ അശ്വിന്‍.
ഇന്ന് ജയിച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഒന്നാം സ്ഥാനം ഉറപ്പിക്കാം. 13 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റാണ് ഗുജറാത്തിന്. 13 മത്സരങ്ങളില്‍ 17 പോയിന്റ് വീതമുള്ള പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവര്‍ അടുത്ത മത്സരം ജയിച്ചാല്‍ പോലും ഗുജറാത്തിന്റെ മുന്നിലെത്താന്‍ അവര്‍ക്ക് സാധിക്കില്ല. മറുവശത്ത് ചെന്നൈ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ഒരുങ്ങുന്നത്. നിലവില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. 13 മത്സരങ്ങളില്‍ ആറ് പോയിന്റ്. മാത്രമല്ല, ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ അവസാന മത്സരം കൂടി ആയിരിക്കാമിത്. ഈ സീസണിനൊടുവില്‍ ധോണി ഐപിഎല്‍ മതിയാക്കുമെന്ന് സൂചനയുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!