
നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യ. അവരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 177നെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 213 എന്ന നിലയിലാണ് ആതിഥേയര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (111) സെഞ്ചുറിയോടെ ക്രീസിലുണ്ട്. രവീന്ദ്ര ജഡേജയാണ് (28) അദ്ദേഹത്തിന് കൂട്ട്. ഇന്ന് ആദ്യം പുറത്തായത് നൈറ്റ് വാച്ച്മാന്‍ ആര്‍ അശ്വിനാണ് (23). ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയത് ഇന്ത്യയുടെ വിശ്വസ്ഥനായ മധ്യനിരക്കാരന്‍ ചേതേശ്വര്‍ പൂജാര.
ഒരു ബൗണ്ടറി നേടി ആത്മവിശ്വാസത്തോടെ പൂജാര തുടങ്ങിയെങ്കിലും 14 പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ അദ്ദേഹം പിടിച്ചുനില്‍ക്കേണ്ടതായിരുന്നു. എന്നാല്‍ മര്‍ഫിയുടെ തന്നെ പന്തില്‍ അനാവശ്യ സ്വീപ് ഷോട്ടിന് ശ്രമിച്ച് പൂജാര പുറത്തായി. വളരെ അപൂര്‍മായിട്ടാണ് ഇത്തരം ഷോട്ടുകള്‍ പൂജാര കളിക്കാറ്.
യഥാര്‍ത്ഥത്തില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. സ്വീപ്പ് ഷോട്ടിന് ശ്രമിക്കുമ്പോള്‍ എഡ്ജായ പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ സ്‌കോട്ട് ബോളണ്ടിന്റെ കൈകളിലെത്തി. പൂജാര വിക്കറ്റ് നല്‍കിയതിന് ശേഷമെത്തിയ വിരാട് കോലിക്കും (12), സൂര്യകുമാര്‍ യാദവിനും (8) പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് പൂജാരയാണെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...
നാഗപൂരില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഒരു റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായ ശേഷം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത്. ലോക ക്രിക്കറ്റില്‍ നാലാം തവണയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ആദ്യം നേട്ടം സ്വന്തമാക്കിയത് മുന്‍ ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷനാണ്. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡു പ്ലെസിസും നേട്ടത്തിലെത്തി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതായിരുന്നു അടുത്ത ഊഴം. ഇപ്പോള്‍ രോഹിത് ശര്‍മയും.
അവരെകൊണ്ടൊന്നും പറ്റൂല! കോലിക്കും ധോണിക്കും കഴിയാത്ത റെക്കോര്‍ഡ് സ്വന്തം പേരിലാക്കി രോഹിത് ശര്‍മ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!