
നാഗ്പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് നാളെ നാഗ്പൂരില്‍ തുടക്കമാകാനിരിക്കുകയാണ്. അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയായയതിനാല്‍ ലോകകപ്പ് ടീമിലുള്‍പ്പെട്ട താരങ്ങള്‍ തന്നെയാണ് ടി20 പരമ്പരയിലും കളിക്കുന്നത്. അതില്‍ ശ്രദ്ധാകേന്ദ്രം മലയാളി താരം സഞ്ജു സാംസണാണ്.
നീണ്ട ഇടവേളക്കുശേഷം ആദ്യമായി ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഓപ്പണര്‍ സ്ഥാനത്ത് തിരിച്ചെത്തിയ സഞ്ജു ടി20 പരമ്പരയിലും ലോകകപ്പിലും ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ നിന്നൊഴിവാക്കിയതോടെയാണ് സഞ്ജുവിന് വീണ്ടും ഓപ്പണര്‍ സ്ഥാനത്തേക്കും ലോകകപ്പ് ടീമിലേക്കുമുള്ള വഴി തുറന്നത്.
ഈ സാഹചര്യത്തിലാണ് ഓപ്പണറായശേഷമുള്ള സഞ്ജുവിന്‍റെ പ്രകടനത്തിന്‍റെ കണക്കുകളും ഓപ്പണറാവുന്നതിന് മുമ്പുള്ള കണക്കുകളും വെച്ച് സ്റ്റാര്‍ സ്പോര്‍ട്സ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ചേട്ടാ ഓണ്‍ ദ് ചാര്‍ജ് എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്ററില്‍ 2024നുശേഷം ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചതിനെക്കുറിച്ചാണ ഓര്‍മിപ്പിക്കുന്നത്. ലോകകപ്പിലും സഞ്ജുവിന്‍റെ വെടിക്കെട്ടിനെയാവും ഇന്ത്യ ആശ്രയിക്കുകയെന്നും കുറിപ്പില്‍ പറയുന്നു.
2024ലെ ടി20 ലോകകപ്പിന് മുമ്പ് കളിച്ച 22 മത്സരങ്ങളില്‍ 18.7 ശരാശരിയിലും 133 സ്ട്രൈകക് റേറ്റിലും ഒരു അര്‍ധസെഞ്ചുറി അടക്കം 374 റണ്‍സ് മാത്രം നേടിയ സഞ്ജു ലോകകപ്പിന് ശേഷം കളിച്ച 22 മത്സരങ്ങളില്‍ 32.9 ശരാശരിയിലും 158 സ്ട്രൈക്ക് റേറ്റിലും രണ്ട് അര്‍ധസെഞ്ചുറിയും മൂന്ന് സെഞ്ചുറിയും അടക്കം 658 റണ്‍സടിച്ചുവെന്ന് കണക്കുകളില്‍ വ്യക്തമാക്കുന്നു. സഞ്ജു സാംസന്‍റെ ഗിയര്‍ മാറ്റമെന്ന അടിക്കുറിപ്പോടെയാണ് സ്റ്റാര്‍ സ്പോര്‍ട്സ് ലോകകപ്പ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!