
ബെംഗളൂരു: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ആര്‍സിബി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. 2026 ലെ ഐപിഎല്ലിൽ ഹോം ഗ്രൗണ്ടായി ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ശനിയാഴ്ചയാണ് വിഷയത്തില്‍ കർണാടക സർക്കാർ ചിന്നസ്വാമി സ്റ്റേഡിയത്തിന് ഔദ്യോഗികമായി അനുമതി നൽകിയത്. കഴിഞ്ഞ വർഷത്തെ കന്നി ഐപിഎൽ കിരീടധാരണത്തിനുശേഷം, ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന വിജയ പരേഡ് ദുരന്തത്തിൽ കലാശിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഡിയത്തിന്‍റെ അനുമതി റദ്ദാക്കിയത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി.
സംഭവത്തിനുശേഷം, എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളും നടത്തുന്നതിൽ നിന്ന് വേദി അനിശ്ചിതമായി നിർത്തിവച്ചിരുന്നു. തുടർന്ന്, കർണാടകയുടെ ആഭ്യന്തര ടി20 ലീഗ് ഉൾപ്പെടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന എല്ലാ ആഭ്യന്തര മത്സരങ്ങളും ബെംഗളൂരുവിന് പുറത്തേക്ക് മാറ്റി.
ബെംഗളൂരുവില്‍ മറ്റ് സ്റ്റേഡിയങ്ങളുണ്ടെങ്കിലും ചാമ്പ്യന്‍ ടീം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഇത്തവണ കളിയ്ക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. 2025 ലെ വനിതാ ഏകദിന ലോകകപ്പിലെ മത്സരങ്ങൾ ഇവിടെ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ സസ്പെൻഷൻ കാരണം മത്സരങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റാൻ ബിസിസിഐ നിർബന്ധിതരായി. 2026 ലെ പുരുഷ ടി20 ലോകകപ്പ് അടുത്തിരിക്കെ തീരുമാനമെടുത്തത് ഗുണകരമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!