യൂണിവേഴ്സ് ബോസിന്‍റെ' ബിഗ് അനൗൺസ്മെന്‍റ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകനെ പ്രഖ്യാപിച്ച് ക്രിസ് ഗെയ്ൽ; സാലി സാംസൺ ക്യാപ്റ്റൻ

Published : Aug 05, 2026, 10:26 AM IST
Kochi Blue Tigers Captain

Synopsis

ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനിൽ വെച്ചാണ് ക്രിസ് ഗെയിൽ ബ്ലൂ ടൈഗേഴ്സിന്‍റെ നേതൃത്വ നിരയെ പ്രഖ്യാപിച്ചത്.

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയ്ൽ. സലി സാംസണാണ് മൂന്നാം സീസണിൽ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസണിന്‍റെ സഹോദരനായ സലി സാംസൺ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിന്‍റെ ക്യാപ്റ്റൻ കുപ്പായമണിയുന്നത്. ആദ്യ സീസണിൽ ടീമിനെ നയിച്ച പേസ് ബൗളർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ.

ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനിൽ വെച്ചാണ് ക്രിസ് ഗെയിൽ ബ്ലൂ ടൈഗേഴ്സിന്‍റെ നേതൃത്വ നിരയെ പ്രഖ്യാപിച്ചത്. ​കഴിഞ്ഞ സീസണിൽ കൊച്ചിയെ കിരീടത്തിലേക്ക് നയിച്ച സലി സാംസണിന്‍റെ നേതൃത്വ പാടവും ബേസിൽ തമ്പിയുടെ അനുഭവസമ്പത്തും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തൽ. ഇതോടൊപ്പം വൺസ് എ ബ്ലൂടൈഗേഴ്സ്, ഓൾവെയ്സ് എ ബ്ലൂ ടൈഗേഴ്സ് എന്ന പുതിയ ടീം സ്ലോഗനും അദ്ദേഹം അവതരിപ്പിച്ചു. ടീമിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ക്രിസ് ഗെയ്ൽ പ്രഖ്യാപനം നടത്തിയത്.

 

​കഴിഞ്ഞ സീസണിൽ സാലി സാംസൺ കാഴ്ചവെച്ചത് സമാനതകളില്ലാത്ത നേതൃപാടവമാണെന്നും ബേസിൽ തമ്പിയുടെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നും ക്രിസ് ഗെയ്ൽ പറഞ്ഞു. ഈ കൂട്ടുകെട്ടിൽ ടീമിന് പൂർണ്ണ വിശ്വാസമുണ്ടെന്നും കിരീടം നിലനിർത്താൻ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം കേരളത്തിലെത്തുന്ന ഗെയ്ൽ കൊച്ചിയുടെ മത്സരം നേരിട്ട് കാണാൻ ഗ്രീൻഫീൽഡിലെത്തും. ആരാധകരുടെ പിന്തുണ സ്റ്റേഡിയത്തിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

​നേതൃത്വ മികവാണ് വിജയത്തിന്‍റെ അടിത്തറയെന്നും സാലിയുടെയും ബേസിലിന്‍റെയും നേതൃത്വത്തിൽ ബ്ലൂടൈഗേഴ്സ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. ചാമ്പ്യൻപട്ടം നിലനിർത്താൻ കൂടുതൽ ശക്തരായ ടീമിനെയാണ് ഇത്തവണ കളത്തിലിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

4 വര്‍ഷത്തിനിടെ ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് അരികെ റണ്ണൗട്ടായി പുറത്തായി, വിശ്വസിക്കാനാവാതെ ബാബര്‍ അസം
രോഹിത്തിനെ പുറത്താക്കാൻ നോക്കി, പണി കിട്ടിയത് അഗാർക്കർക്ക്; ചീഫ് സെലക്ടറെ പുറത്താക്കാൻ ബിസിസിഐ; പകരക്കാരനായി ആ താരം