രോഹിത്തിനെ പുറത്താക്കാൻ നോക്കി, പണി കിട്ടിയത് അഗാർക്കർക്ക്; ചീഫ് സെലക്ടറെ പുറത്താക്കാൻ ബിസിസിഐ; പകരക്കാരനായി ആ താരം

Published : Aug 05, 2026, 09:35 AM IST
Ajit Agarkar-Virat Kohli-Rohit Sharma

Synopsis

നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) സെന്റർ ഓഫ് എക്സലൻസ് തലവനാണ് ലക്ഷ്മൺ. ചീഫ് സെലക്ടര്‍ സ്ഥാനത്ത് അജിത് അഗാർക്കറുടെ കരാർ കാലാവധി കഴിഞ്ഞെങ്കിലും മൂന്ന് മാസത്തേക്ക് ബിസിസിഐ നീട്ടി നൽകിയിരുന്നു.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ മുന്‍ നായകന്‍ രോഹിത് ശർമയുടെ ഭാവിയെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ഒരു മാസത്തിനുള്ളിൽ അഗാർക്കറെ മാറ്റി പകരം മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വി.വി.എസ് ലക്ഷ്മണെ പുതിയ ചീഫ് സെലക്ടറായി ബി.സി.സി.ഐ നിയമിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) സെന്റർ ഓഫ് എക്സലൻസ് തലവനാണ് ലക്ഷ്മൺ. ചീഫ് സെലക്ടര്‍ സ്ഥാനത്ത് അജിത് അഗാർക്കറുടെ കരാർ കാലാവധി കഴിഞ്ഞെങ്കിലും മൂന്ന് മാസത്തേക്ക് ബിസിസിഐ നീട്ടി നൽകിയിരുന്നു. 2027 ഏകദിന ലോകകപ്പ് വരെ അദ്ദേഹം തുടരുമെന്നാണ് കരുതിയെങ്കിലും രോഹിത് ശർമയെ പുറത്താക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും തര്‍ക്കങ്ങളും തിരിച്ചടിയായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ രോഹിത് ശർമയുടെ ഏകദിന കരിയർ അവസാനിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പരിശീലകൻ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്‍റും അഗാർക്കറുടെ സെലക്ഷൻ കമ്മിറ്റിയും ചേർന്ന് രോഹിതിനെ വരാനിരിക്കുന്ന പരമ്പരകളിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തിയതായി ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിരാശപ്പെടുത്തിയ രോഹിത് ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയതോടെ സെലക്ടർമാരുടെയും മാനേജ്‌മെന്‍റിന്‍റെയും കണക്കുകൂട്ടലുകൾ തെറ്റി. ഇതിന് തൊട്ടുപിന്നാലെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, സെലക്ടർമാരോട് ആലോചിക്കാതെ തന്നെ രോഹിതിന് പരസ്യ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

രോഹിത് ഇപ്പോഴും ഇന്ത്യൻ ടീമിന്‍റെ പദ്ധതികളുടെ ഭാഗമാണ്. ലോർഡ്‌സിലേത് അദ്ദേഹത്തിന്‍റെ അവസാന മത്സരമായിരിക്കില്ല," എന്ന് സൈകിയ വ്യക്തമാക്കിയതോടെ സെലക്ഷൻ കമ്മിറ്റിയും ബോർഡ് നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായി. ഇതിനുപുറമെ, അയർലൻഡിലും ഇംഗ്ലണ്ടിലും നേരിട്ട തിരിച്ചടികളെക്കുറിച്ചുള്ള റിവ്യൂ യോഗം നടത്താതെ ടീം ശ്രീലങ്കൻ പര്യടനത്തിന് പുറപ്പെട്ടതും ബോർഡിനുള്ളിൽ അതൃപ്തി വർധിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് അഗാർക്കർക്ക് പകരം ലക്ഷ്മണെ ചുമതലയേൽപ്പിക്കാൻ ബിസിസിഐ നീക്കം ശക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെസിഎല്‍ സീസണ്‍-3; അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്‍റെ മുഖ്യ പരിശീലകൻ
ഇങ്ങനെയൊരു ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുക്കാൻ രവി ശാസ്ത്രി തന്നെ ചീഫ് സെലക്ടറാവണം, തുറന്നു പറഞ്ഞ് ആകാശ് ചോപ്ര