
പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെടിക്കെട്ട് ഇന്നിങ്‌സോടെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ഏകദിന ജേഴ്‌സിയോട് വിടപറഞ്ഞു. ഇന്ത്യക്കെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 41 പന്തില്‍ നിന്ന് 72 റണ്‍സാണ് ഗെയ്ല്‍ നേടിയത്. അഞ്ച് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്.
1999ല്‍ ഇന്ത്യക്കെതിരെയ തന്നെയായിരുന്നു ഗെയ്‌ലിന്റെ തുടക്കം. ആദ്യ മത്സരത്തില്‍ ഒരു റണ്‍സിന് താരം പുറത്തായി. വേഗത്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ താരവും ഗെയ്‌ലാണ്. 215 റണ്‍സാണ് ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍. 138 പന്തില്‍ നിന്നാണ് ഗെയ്ല്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 11 രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഗെയ്ല്‍.
301 ഏകദിനങ്ങള്‍ കളിച്ച ഗെയ്ല്‍ 10480 റണ്‍സ് സ്വന്തമാക്കി. ഇതില്‍ 25 സെഞ്ചുറികളും 54 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 331 സിക്‌സും 1,128 സിക്‌സും ഉള്‍പ്പെടുന്നതാണ് ഗെയ്‌ലിന്റെ ഏകദിന കരിയര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!