Latest Videos

മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതിലെ പ്രതിഷേധമല്ല ഐപിഎല്‍ പിന്മാറ്റം; നിലപാട് വ്യക്തമാക്കി വോക്‌സ്

By Web TeamFirst Published Sep 14, 2021, 4:14 PM IST
Highlights

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോ, ഡല്‍ഹി കാപിറ്റല്‍സിന്റെ ക്രിസ് വോക്‌സ്, പഞ്ചാബ് കിംഗ്‌സിന്റെ ഡേവിഡ് മലാന്‍ എന്നിവരാണ് പിന്മാറിയത്.
 

ദുബായ്: ഇംഗ്ലണ്ട്- ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ മൂന്ന് ഇംഗ്ലീഷ് താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോ, ഡല്‍ഹി കാപിറ്റല്‍സിന്റെ ക്രിസ് വോക്‌സ്, പഞ്ചാബ് കിംഗ്‌സിന്റെ ഡേവിഡ് മലാന്‍ എന്നിവരാണ് പിന്മാറിയത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ അറിയച്ചതിനെ തുടര്‍ന്നാണ് താരങ്ങളുടെ പിന്മാറ്റമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. 

എന്നാല്‍ ഇത്തരം വാര്‍ത്തകളെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് വോക്‌സ്. അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ചല്ല ഐപിഎല്ലില്‍ നിന്ന് പിന്മാറിയതെന്നാണ് വോക്‌സ് പറയുന്നത്. ''അപ്രതീക്ഷിതമായിട്ടാണ് ഞാന്‍ ടി20 ലോകകകപ്പിനുള്ള ഇംഗ്ലീഷ് ടീമില്‍ ഇടം പിടിച്ചത്. പിന്നാലെ ആഷസ് പരമ്പരയും വരുന്നുണ്ട്. ലോകകപ്പും ആഷസും വിലപ്പെട്ടതാണ്. പൂര്‍ണ കായികക്ഷമതയോടെ ഇവ രണ്ടും കളിക്കണമെന്നുണ്ട്. ചുരുങ്ങിയ സമയത്തിനിടെ ഇവ രണ്ടും കളിക്കുക എളുപ്പമല്ല. നന്നായി പരിശീലിക്കണം. തയ്യാറെടുപ്പുകള്‍ നടത്തണം. അതുകൊണ്ടുതന്നെയാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഞാന്‍ പിന്മാറുന്നതും മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതിന്റെ പ്രതിഷേധം കൊണ്ടല്ല.'' വോക്‌സ് വ്യക്തമാക്കി.

ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്) എന്നിവര്‍ നേരത്തെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇംഗ്ലണ്ട് താരങ്ങള്‍ പിന്മാറുമെന്ന വാര്‍ത്തകളാണ് പുറത്തുരുന്നത്. സാം കറന്‍, മൊയീന്‍ അലി (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), തുടങ്ങിയവര്‍ പിന്മാറിയേക്കും. പ്ലേ ഓഫ് മത്സരങ്ങള്‍ ഇവര്‍ക്ക് കളിക്കാന്‍ സാധിക്കില്ല. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടി20 പരമ്പര നടക്കുന്നതുകൊണ്ടാണിത്. 

സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ പുനരാരംഭിക്കുന്നത്. ഒക്ടോബര്‍ 14, 15 തിയ്യതികളിലാണ് ഇംഗ്ലണ്ട്- പാകിസ്ഥാന്‍ പരമ്പര.

click me!