'ശസ്ത്രക്രിയക്ക് വിധേയനാവില്ല, എന്ത് റിസ്‌ക്കെടുത്തും കളിക്കും'; പരിക്ക് വകവെക്കാതെ ആഷസ് കളിക്കാന്‍ ക്രിസ് വോക്‌സ്

Published : Aug 10, 2025, 01:58 PM ISTUpdated : Aug 10, 2025, 02:01 PM IST
Chris Woakes

Synopsis

തോളിനു പരിക്കേറ്റ ക്രിസ് വോക്‌സ് ശസ്ത്രക്രിയ ഒഴിവാക്കി ആഷസ് ടെസ്റ്റ് പരമ്പരയില്‍ കളിക്കും.

ലണ്ടന്‍: പരിക്കിന്റെ പിടിയിലാണെങ്കിലും ആഷസ് ടെസ്റ്റ് പരമ്പരയില്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് ഔള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോളെല്ലിന് പരിക്കേറ്റ താരം ശസ്ത്രക്രിയ ഒഴിവാക്കി റിഹാബിലിറ്റേഷനിലൂടെ തിരിച്ചെത്താനാണ് ശ്രമിക്കുന്നത്. ശസ്ത്രക്രിയ തെരഞ്ഞെടുത്താല്‍ നാല് മാസം വരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. പക്ഷേ റിസ്‌ക് എടുക്കുകയാണെന്ന് ക്രിസ് വോക്‌സ് പറഞ്ഞു. രണ്ട് മാസത്തെ റീഹാബിലിറ്റേഷനിലൂടെ പരിക്കില്‍ നിന്ന് മുക്തനാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇംഗ്ലണ്ട് താരം വ്യക്തമാക്കി.

നവംബര്‍ 21നാണ് ആഷസ് ടെസ്റ്റ് പരന്പരയ്ക്ക് തുടക്കമാവുക. ഓവല്‍ ക്രിക്കറ്റ്‌ടെസ്റ്റിന്റെ അവസാന ദിനം പരിക്കേറ്റ കൈയുമായി ക്രീസിലെത്തിയ ക്രിസ് വോക്‌സ് ആരാധകരുടെ കൈയ്യടി നേടിയിരുന്നു. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് വോക്‌സിന് പരിക്കേല്‍ക്കുന്നത്. വാലറ്റത്ത് ബാറ്റിംഗിലും നിര്‍ണായക സംഭാവന നല്‍കാറുള്ള താരമാണ് വോക്‌സ്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സമാന സാഹചര്യത്തില്‍ ഇന്ത്യക്ക് റിഷഭ് പന്തിനെ പരിക്കുമൂലം നഷ്ടമായിരുന്നു.

ഇത്തരത്തില്‍ പരിക്കേറ്റ് പുറത്താവുന്ന താരങ്ങള്‍ക്ക് പകരം കളിക്കാരനെ ഇറക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ നാലാം ടെസ്റ്റിനുശേഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അസംബന്ധമെന്നായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇതിനെ വിശേഷിപ്പിച്ചത്.

ഇതിനിടെ ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപയോഗിച്ച ജേഴ്സി പൊന്നും വിലയ്ക്ക ലേലത്തില്‍ പോയി. ലേലത്തില്‍ ലഭിച്ചത് 5.41 ലക്ഷം രൂപ. ലോര്‍ഡ്സില്‍ പതിവായി നടക്കുന്ന റൂത്ത് സ്ട്രോസ് ഫൗണ്ടേഷന്റെ 'റെഡ് ഫോര്‍ റൂത്ത്' എന്ന ധനസമാഹരണ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലേലത്തിലാണ് ഇന്ത്യ - ഇംഗ്ലണ്ട് താരങ്ങളുടെ ജഴ്‌സി വില്‍പ്പനയ്ക്ക് വച്ചത്. ലോര്‍ഡ്സ് ടെസ്റ്റില്‍ ഉപയോഗിച്ച ജേഴ്സികള്‍, തൊപ്പികള്‍, ചിത്രങ്ങള്‍, ബാറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് ലേലത്തില്‍ വെക്കാറുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യൻ താരങ്ങൾ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ
ഇന്ത്യൻ ക്രിക്കറ്റ് ടീമും ഗംഭീറിന്റെ വല്ലാത്ത പരീക്ഷണങ്ങളും; എന്ന് അവസാനിക്കും?