കൊവിഡിനെതിരെ ബാറ്റേന്തി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും; ധനസഹായം പ്രഖ്യാപിച്ചു

By Web TeamFirst Published Mar 27, 2020, 6:34 PM IST
Highlights

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 21 ലക്ഷം വീതമാണ് സൌരാഷ്ട്ര അസോസിയേഷന്‍ നല്‍കുക. 

അഹമ്മദാബാദ്: കൊവിഡ് 19നെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 21 ലക്ഷം വീതമാണ് സൌരാഷ്ട്ര അസോസിയേഷന്‍ നല്‍കുക. 

Read more: ബംഗാള്‍ ജനതക്കായി ദാദയിറങ്ങി; സർക്കാർ സ്‍കൂളുകളില്‍ പാർപിച്ചിരിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ അരി

'മഹാമാരിയായ കൊവിഡ് 19 പടരുന്ന നിലവിലെ സങ്കീർണമായ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ബോധവാന്മാരാണ്. എല്ലാ ഇന്ത്യക്കാരോടും വീടുകളിലിരിക്കാനും സുരക്ഷിതരായി കഴിയാനും ആവശ്യപ്പടുകയാണ്' എന്നും സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയ്‍ദേവ് ഷാ വാർത്താക്കുറിപ്പില്‍ അറിയിച്ചു. ബിസിസിഐയുടെ സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍റെയും മുന്‍ സെക്രട്ടറിയായ നിരഞ്ജന്‍ ഷായും ഏവരോടും വീടുകളില്‍ തങ്ങാന്‍ നിർദേശിച്ചു.

Read more: ലോക്ക് ഡൌണില്‍ അവരാരും പട്ടിണി കിടക്കാന്‍ പാടില്ല; സഹായവുമായി സാനിയ മിർസ

രാജ്യത്ത് കൊവിഡ് 19ല്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലിയും അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡിനെ നേരിടാന്‍ 50 ലക്ഷത്തിന്‍റെ സഹായമാണ് സച്ചിന്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്ട്ര സർക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം വീതമാണ് സച്ചിന്‍ കൈമാറുക. 

കൊവിഡ് 19: ദുരിതമനുഭവിക്കുന്നവര്‍ക്ക്  സഹായഹസ്തവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും

 

click me!