ഹൈദരാബാദ്: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗൺ ആയതോടെ ഓരോ ദിവസത്തേയും കൂലിയെ ആശ്രയിച്ച്‌ ജീവിക്കുന്നവരെ സഹായിക്കാൻ പണം സമാഹരിക്കുകയാണ് ടെന്നിസ് താരം സാനിയ മിർസ. 

Read More: ബംഗാള്‍ ജനതക്കായി ദാദയിറങ്ങി; സർക്കാർ സ്‍കൂളുകളില്‍ പാർപിച്ചിരിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ അരി

'ലോകം പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഈ ഘട്ടത്തില്‍ നമ്മളില്‍ പലര്‍ക്കും എല്ലാം ശരിയാവുന്നത്‌ വരെ വീടുകളില്‍ തന്നെ കഴിയാനുള്ള സാഹചര്യമുണ്ട്‌. എന്നാല്‍ നമുക്ക്‌ ചുറ്റുമുള്ള ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ ഈ ഭാഗ്യമില്ല. അവരെ സഹായിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌'- സാനിയ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. 

നേരത്തേ, ക്രിക്കറ്റ്‌ താരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസഫ്‌ പത്താനും വഡോദരയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ 4000 മാസ്‌കുകള്‍ കൈമാറിയിരുന്നു. 

Read more: കൊവിഡ് 19: മാതൃകയായി പത്താന്‍ സഹോദരങ്ങളും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക