ബെംഗളൂരു: കൊവിഡ് 19 ബാധിതർക്ക് സഹായഹസ്തവുമായി കർണാടക ക്രിക്കറ്റ് അസോസിയേഷനും. ഒരു കോടിയാണ് കൊവിഡ് സഹായമായി കെഎസ്‍സിഎ പ്രഖ്യാപിച്ചത്. സംസ്ഥാന-കേന്ദ്ര സർക്കാരുകള്‍ക്ക് 50 ലക്ഷം വീതം ബിസിസിഐ വഴി കൈമാറും.

Read more: കൊവിഡിനെ നേരിടാന്‍ 51 കോടിയുടെ സഹായം; പ്രഖ്യാപനവുമായി ബിസിസിഐ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനും കൊവിഡിനെ തുരക്കാനുള്ള ഗവേഷണം ഊർജിതമാക്കുന്നതിനും വേണ്ടിയാണ് തുക നല്‍കുന്നതെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. കൊവിഡ് 19ന് എതിരായ പ്രവർത്തനങ്ങളില്‍ കർണാടക സർക്കാരിനും മറ്റ് ഏജന്‍സികള്‍ക്കും ഒപ്പം ഒത്തുചേർന്ന് പ്രവർത്തിക്കുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അസോസിയേഷന്‍ വക്താവ് വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 

Read more: കൊവിഡിനെതിരെ ബാറ്റേന്തി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും; ധനസഹായം പ്രഖ്യാപിച്ചു

കൊവിഡിന് ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക് 51 കോടിയുടെ ധസഹായം ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ശനിയാഴ്‍ച പ്രഖ്യാപിച്ചിരുന്നു. നിലവിലെ പ്രതികൂല സാഹചര്യത്തില്‍ സർക്കാരുകള്‍ക്ക് സഹായമെത്തിക്കുന്ന നാലാമത്തെ ക്രിക്കറ്റ് അസോസിയേഷനാണ് കർണാടക. കർണാടക ക്രിക്കറ്റ് അസോസിയേഷനെ കൂടാതെ മുംബൈ, ബംഗാള്‍, സൌരഷ്‍ട്ര ക്രിക്കറ്റ് അസോസിയേഷനുകള്‍ നേരത്തെ സഹായം പ്രഖ്യാപിച്ചിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക