കൊവിഡ് 19നെ തടയാനുള്ള ശ്രമങ്ങള്‍ക്ക് 52 ലക്ഷം രൂപയുടെ സഹായം ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഇന്ന് പ്രഖ്യാപിച്ചിരുന്നു

മുംബൈ: രാജ്യത്ത് പടരുന്ന കൊവിഡ് 19നെ തടയാനുള്ള പ്രവർത്തനങ്ങള്‍ക്ക് 51 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ. സംസ്ഥാന അസോസിയേഷനുകളോട് ചേർന്നാണ് പി.എം കെയർസ് ഫണ്ടിലേക്ക്(PM-CARES Fund) തുക നല്‍കുന്നതെന്ന് ബിസിസിഐ വാർത്താക്കുറിപ്പില്‍ അറിയിച്ചു. 

Scroll to load tweet…

ബിസിസിഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകള്‍ക്കും മറ്റ് ഭരണസംവിധാനങ്ങള്‍ക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ പിന്തുണയും സഹായവും ചെയ്യുമെന്നും ബിസിസിഐ അറിയിച്ചു. 

Read more: 'അതൊരു മികച്ച അർധ സെഞ്ചുറി'; കൊവിഡ് സഹായത്തില്‍ സുരേഷ് റെയ്നയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കൊവിഡ് 19നെ തടയാനുള്ള ശ്രമങ്ങള്‍ക്ക് 52 ലക്ഷം രൂപയുടെ സഹായം ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയറിയിക്കുകയും ചെയ്തു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർ 50 ലക്ഷം രൂപയുടെ സഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലി വ്യക്തിപരമായ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക