ഞങ്ങളുടെ നായികയോട് കളിക്കാന്‍ നിക്കരുത്! ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകനെ തടഞ്ഞിട്ട ഹീലിയെ വാഴ്ത്തി ഓസീസ് ടീം

Published : Mar 01, 2024, 04:28 PM IST
ഞങ്ങളുടെ നായികയോട് കളിക്കാന്‍ നിക്കരുത്! ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകനെ തടഞ്ഞിട്ട ഹീലിയെ വാഴ്ത്തി ഓസീസ് ടീം

Synopsis

വിക്കറ്റ് കീപ്പറായിരുന്ന അലീസ ഹീലി ഓടിയെത്തി ആരാധകനെ തടുത്തു നിര്‍ത്തി മറ്റ് താരങ്ങള്‍ക്ക് അരികിലേക്കെത്തുന്നത് തടഞ്ഞു.

ബെംഗളൂരു: വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ യുപി വാരിയേഴ്‌സ് ക്യാപ്റ്റന്‍ അലീസ ഹീലി തടഞ്ഞിട്ടത് വൈറലായിരുന്നു. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്. മുംബൈ ഇന്നിംഗ്‌സിലെ അവസാന പന്ത് എറിഞ്ഞ ഉടനെയായിരുന്നു ഇത്. 

എന്നാല്‍ വിക്കറ്റ് കീപ്പറായിരുന്ന അലീസ ഹീലി ഓടിയെത്തി ആരാധകനെ തടുത്തു നിര്‍ത്തി മറ്റ് താരങ്ങള്‍ക്ക് അരികിലേക്കെത്തുന്നത് തടഞ്ഞു. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ ഗ്രൗണ്ടില്‍ നിന്ന് നീക്കി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയാണ് ഹീലി. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഹീലിയുടെ 'പ്രതിരോധം' ആഘോഷിച്ചു. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പേജിലാണ് ചിത്രം പങ്കുവെക്കപ്പെട്ടത്. ഇതാണ് ഞങ്ങളുടെ ക്യാപ്റ്റനെന്നുള്ള അടികുറുപ്പും നല്‍കിയിരിക്കുന്നു. പോസ്റ്റ് കാണാം... 

മത്സരത്തില്‍ മുംബൈ പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍ ഇല്ലാതെ ഇറങ്ങിയ മുംബൈയെ നാറ്റ് സ്‌കൈവറാണ് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 55 റണ്‍സെടുത്ത ഓപ്പണര്‍ ഹെയ്ലി മാത്യൂസായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ അലീസ ഹീലിയും (33), കിരണ്‍ നാവ്ഗിരെയും (57), ഗ്രേസ് ഹാരിസും (38), ദിപ്തി ശര്‍മയും(27) തിളങ്ങിയതോടെ യു പി വാരിയേഴ്‌സ് 16.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 

ആരും നായകനായിട്ടല്ല ടീമിലെത്തുന്നത്! രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തെ പിന്തുണച്ച് മുന്‍താരം

സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യതോല്‍വിയാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ യു പി വാരിയേഴ്‌സ് ആദ്യ ജയമാണ് നേടിയത്. ജയത്തോടെ യുപി വാരിയേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തള്ളി ഒന്നാമത് എത്താമായിരുന്ന മുംബൈ നാലു പോയന്റുമായി മൂന്നം സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്
'സഞ്ജുവിന് അഗ്നിപരീക്ഷ'; ഐപിഎല്‍ പ്രകടനം പരിശോധിച്ച് ഏകദിന ലോകകപ്പിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് ഗംഭീര്‍