
ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിന് ശേഷം അംപയറിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രംഗത്തെത്തിയിരുന്നു. മത്സരത്തിലെ തെറ്റായ തീരുമാനങ്ങളാണ് ഹര്‍മന്‍പ്രീതിനെ ചൊടിപ്പിച്ചത്. ''ഇത്തരത്തിലുള്ള അംപയറിംഗ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില തീരുമാനങ്ങള്‍ കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അംപയറില്‍ പരിതാപകരമെന്ന് പറയേണ്ടവരും. അടുത്ത തവണ വരുമ്പോള്‍ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം.'' കൗര്‍ മത്സരശേഷം വ്യക്തമാക്കി.
21 പന്തില്‍ 14 റണ്‍സെടുത്ത ഹര്‍മന്‍ തെറ്റായ തീരുമാനത്തിലൂടെയാണ് പുറത്തായത്. നഹിദ അക്തറിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കൗര്‍ പുറത്താവുന്നത്. എന്നാല്‍ മടങ്ങുമ്പോള്‍ സ്റ്റംപ് ബാറ്റുകൊണ്ട് തട്ടിയാണ് കൗര്‍ മടങ്ങുന്നത്. ഔട്ട് വിളിച്ച അംപയറോട് പലതും പറയുന്നുണ്ടായിരുന്നു. പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് കൗര്‍ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു. വീഡിയോ കാണാം...
എന്നാല്‍ ഇത്തരത്തില്‍ സംഭവം മുമ്പ് ബംഗ്ലാദേശില്‍ തന്നെ ഉണ്ടായിട്ടുണ്ട്. അവരുടെ ടി20 - ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനായിരുന്നു അന്ന് വില്ലന്‍. മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടറുടെ പക്വതയില്ലാത്ത പെരുമാറ്റം. മുഹമ്മദന്‍സിന്റെ താരമാണ് ഷാക്കിബ്. അഭഹാനിയുടെ താരമായി മുഷ്ഫിഖുര്‍ റഹീമിനെതിരെ പന്തെറിയുകയായിരുന്ന ഷാക്കിബ് എല്‍ബിഡബ്ല്യൂവിന് അപ്പീല്‍ ചെയ്തു.
എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയില്ല. തൊട്ടടുത്ത നിമിഷം ഷാക്കിബ് ദേഷ്യത്തോടെ സ്റ്റംപ് നോണ്‍സ്ട്രൈക്കിലെ കാലുകൊണ്ടു തട്ടിയിട്ടു. പിന്നാലെ അംപയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. വീഡിയോ കാണാം...
സംഭവം അവിടെയും തീര്‍ന്നില്ല. മത്സരത്തിന്റെ ആറാം ഓവറില്‍ മഴയെത്തി. ഇതോടെ അംപയര്‍ക്ക് മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു. ഒരിക്കല്‍കൂടി നോണ്‍സ്ട്രൈക്കിലെ അംപയറുടെ അരികിലേക്ക് അരിശത്തോടെ ഓടിയടുത്ത ഷാക്കിബ് മൂന്ന് സ്റ്റംപുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിഞ്ഞു. പിന്നാലെ അംപയറോട് കടുത്തരീതിയതില്‍ സംസാരിക്കുന്നതിലും വിഡീയോയില്‍ കാണാമായിരുന്നു. വീഡിയോ കാണാം...
ഈ രണ്ട് സംഭവങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഹര്‍മന്‍പ്രീതിനെ വിമര്‍ശിച്ചും അല്ലാതേയും ട്വീറ്റുകള്‍ വരുന്നുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം...