കോലി, റെയ്‌ന, ലക്ഷ്മണ്‍... അങ്ങനെ നീളുന്നു; ധോണിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ക്രിക്കറ്റ് ലോകം

Published : Jul 07, 2020, 11:04 AM ISTUpdated : Jul 07, 2020, 11:12 AM IST
കോലി, റെയ്‌ന, ലക്ഷ്മണ്‍... അങ്ങനെ നീളുന്നു; ധോണിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ക്രിക്കറ്റ് ലോകം

Synopsis

അദ്ദേഹത്തിന് ഇന്ന് 39 വയസ് തികഞ്ഞു. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകകയാണ് സഹതാരങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്യാപറ്റന്‍മാരില്‍ ഒരാളാണ് എം എസ് ധോണി. അദ്ദേഹത്തിന് ഇന്ന് 39 വയസ് തികഞ്ഞു. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകകയാണ് സഹതാരങ്ങള്‍. ഒരു വര്‍ഷമായി ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും താരത്തോടുള്ള ആരാധനയോട് ഒരു ഇടിവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ട്വീറ്റുകള്‍. 

എല്ലായ്പ്പോഴും പറയുന്നതു പോലെ മഹി ഭായി തന്നെയായിരിക്കും എപ്പോഴും തന്റെ ക്യാപ്റ്റനെന്നു നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ട്വിറ്ററില്‍ കുറിച്ചു. ഒരു യുവതാരം തനിക്കു ചുറ്റും എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്ന നായകനാണ് ധോണിയെന്നും കോലി കുറിച്ചിട്ടു.  തലമുറയില്‍ ഒരിക്കല്‍ മാത്രമേ ഇതുപോലോയൊരു താരം വരികയും രാജ്യം മുഴുവന്‍ ആരാധിക്കുകയും ചെയ്യുകയുള്ളൂവെന്ന് മുന്‍ ഇന്ത്യന്‍ താരം സെവാഗ് കുറിച്ചിട്ടു.

തന്റെ ഏറ്റവും വലിയ റോള്‍ മോഡലുകളില്‍ ഒരാള്‍. സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നുവെന്ന് വനിത ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തി കുറിച്ചിട്ടു. ധോണി ആത്മസംയമനവും ക്ഷമയുമെല്ലാം കൊണ്ട് ഇപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് മുന്‍താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. ചില ട്വീറ്റുകള്‍ വായിക്കാം...

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്