
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോര്‍ഡുമായി കരാറുള്ള കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 100 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.
എന്നാല്‍ ഏതെങ്കിലും കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചോ എന്ന് വ്യക്തമല്ല. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 100 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്ക് മാത്രമെ കൊവിഡ് പൊസറ്റീവായിട്ടുള്ളുവെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക സിഇഒ ജാക്വസ് ഫോള്‍ പറഞ്ഞു. കളിക്കാര്‍ക്ക് ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചോ എന്നവിവരം ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും ഫോള്‍ പറഞ്ഞു.
ഒരു മത്സരത്തില്‍ മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന സോളിഡാരിറ്റി കപ്പ് ടൂര്‍ണമെന്റ് ഈ മാസം 27മുതല്‍ ആരംഭിക്കാനിരുന്ന ക്രിക്കറ്റ് സൗത്താഫ്രിക്ക ടൂര്‍ണമെന്റ് തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഒരു മത്സരത്തില്‍ മൂന്ന് ടീമുകള്‍ കളിക്കുന്ന ത്രീ ടി ടൂര്‍ണമെന്റ് നടത്താനായിരുന്നു ദക്ഷിണാഫ്രിക്ക പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് നടത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഇപ്പോഴത്തെ നിലപാട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!