- Home
- Sports
- Cricket
- നിര്‍ണായക സൂചന, ടി20 ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ സഞ്ജു സ്ഥാനം പ്രതീക്ഷേണ്ട! ഇഷാന്‍ കളിക്കുമെന്നുറപ്പ്
നിര്‍ണായക സൂചന, ടി20 ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ സഞ്ജു സ്ഥാനം പ്രതീക്ഷേണ്ട! ഇഷാന്‍ കളിക്കുമെന്നുറപ്പ്
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നുള്ള കാര്യത്തില്‍ നിര്‍ണായക സൂചന. മോശം ഫോമിലുള്ള സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഫോമിലുള്ള കിഷനെ കൊണ്ടുവരികയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍…

അഭിഷേക് ശര്‍മ
ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ ഫോമില്‍ കളിച്ച അഭിഷേക് ശര്‍മ ടീമില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫോമിന് വെല്ലുവിളിക്കാന്‍ പോന്ന ഒരാളും ഇന്ന് ടീമിലില്ല. ഇടങ്കയ്യന്‍ ഓപ്പണര്‍ ടീമില്‍ തുടരും.
ഇഷാന്‍ കിഷന്‍
കാര്യവട്ടം ടി20യോടെ കിഷനും ടീമില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. കിഷന്‍ സെഞ്ചുറി നേടിയതോടെ സഞ്ജുവിന്റെ സ്ഥാനവും നഷ്ടമായെന്ന് പറയാം. അതിന് സൂചനയാണ് ടീം മാനേജ്‌മെന്റ് ഇന്ന് നല്‍കിയത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റുകയായിരുന്നു. ലോകകപ്പിലും ഇത് തുടരും. സഞ്ജു പുറത്തിരിക്കും.
തിലക് വര്‍മ
പരിക്ക് മാറി തിരിച്ചെത്തുന്ന തിലക് മൂന്നാം നമ്പറില്‍ കളിക്കും. തിലക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ കളിക്കുമെന്നുള്ള സൂചന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയിരുന്നു. ആദ്യ മൂന്ന് സ്ഥാനക്കാരും ഇടങ്കയ്യന്‍മാരാണ് എന്നിരിക്കെ സൂര്യയും തിലകും സ്ഥാനം മാറാനും സാധ്യതയുണ്ട്.
സൂര്യകുമാര്‍ യാദവ്
നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഏറെക്കാലം മോശം ഫോമിലായിരുന്ന സൂര്യ ഈ പരമ്പരയിലൂടെയാണ് ഫോമിലേക്ക് തിരിച്ചെത്തിയത്. ലോകകപ്പ് മുന്നിലിരിക്കെ അദ്ദേഹം തിരിച്ചെത്തുന്നത് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു.
ഹാര്‍ദിക് പാണ്ഡ്യ
ഹാര്‍ദിക്കാണ് ഇന്ത്യന്‍ ടീമിന് ബാലന്‍സ് നല്‍കുന്നത്. മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം ന്യൂ ബോളും അദ്ദേഹം പങ്കിടും. നാല് ഓവറുകളും ഹാര്‍ദിക്ക് എറിഞ്ഞേക്കും.
ശിവം ദുബെ
ന്യൂസിലന്‍ഡിനെതിരെ നന്നായി കളിക്കാന്‍ ദുബെയ്ക്ക് സാധിച്ചിരുന്നു. ഫിനിഷറുടെ റോള്‍ കൃത്യമായി അദ്ദേഹം ചെയ്തു. കൂടാതെ പന്തെറിയാനും മിടുക്കന്‍.
റിങ്കു സിംഗ്
ഇന്ത്യന്‍ ടീമിലെ മറ്റൊരു ഫിനിഷര്‍. തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടെയായ റിങ്കുവിനും ടീമില്‍ സ്ഥാനമുറപ്പ്.
അക്‌സര്‍ പട്ടേല്‍
വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്‌സര്‍ പട്ടേലാണ് ടീമിലെ സ്പിന്‍ ഓള്‍റൗണ്ടര്‍. ന്യൂസിലന്‍ഡിനെതിരെ പരിക്കിനെ തുടര്‍ന്ന് മൂന്ന് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു. എന്നാല്‍ ആശങ്കകള്‍ കാറ്റില്‍ പറത്തി അദ്ദേഹം തിരിച്ചെത്തി.
ഹര്‍ഷിത് റാണ
ഹര്‍ഷിത് റാണ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചേക്കും. റണ്‍ വഴങ്ങുന്നുണ്ടെങ്കിലും വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. മറുവശത്ത് അര്‍ഷ്ദീപ് സിംഗാവട്ടെ ധാരാളം റണ്‍സും വഴങ്ങുന്നു. ഗംഭീറിന്റെ ഗുഡ് ബുക്കിലുള്ള ഹര്‍ഷിത് റാണയാണ് പ്ലേയിംഗ് ഇലവനിലെത്തുക.
ജസ്പ്രിത് ബുമ്ര
പേസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കേണ്ട ചുമതലയായിരിക്കും ബുമ്രയ്ക്ക്. ഇന്ത്യയുടെ പ്രധാന ബൗളര്‍ കൂടിയായ ബുമ്രയില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷകളും.
വരുണ്‍ ചക്രവര്‍ത്തി
ബുമ്രയോളം പ്രധാന്യമുണ്ട് വരുണിന്റെ നാല് ഓവര്‍ സ്പിന്നില്‍. വരുണ്‍ വരുമ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!