ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നിർണായക ടോസ്, പ്ലേയിംഗ് ഇലവനിൽ ശുഭ്മാൻ ഗില്ലിന് പകരം ഇഷാൻ കിഷൻ,അശ്വിനും ടീമിൽ

Published : Oct 08, 2023, 01:36 PM ISTUpdated : Oct 08, 2023, 02:30 PM IST
ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നിർണായക ടോസ്, പ്ലേയിംഗ് ഇലവനിൽ ശുഭ്മാൻ ഗില്ലിന് പകരം ഇഷാൻ കിഷൻ,അശ്വിനും ടീമിൽ

Synopsis

ബാറ്റിംഗ് നിരയില്‍ ഡെങ്കിപ്പനി ബാധിച്ച ശുഭ്മാന്‍ ഗില്‍ ഇല്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാണ് ഓപ്പണറായി എത്തുന്നത്. വിരാട് കോലി മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലും ആറാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണുള്ളത്.

ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രവീന്ദ്ര ജഡേജക്കും കുല്‍ദീപ് യാദവിനുമൊപ്പം ആര്‍ അശ്വിനും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പേസര്‍മാരായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ടീമിലുള്ളത്.

ബാറ്റിംഗ് നിരയില്‍ ഡെങ്കിപ്പനി ബാധിച്ച ശുഭ്മാന്‍ ഗില്‍ പ്ലേയിംഗ് ഇലവനിലില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാണ് ഓപ്പണറായി എത്തുന്നത്. വിരാട് കോലി മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലും ആറാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണുള്ളത്.

ഓസ്ട്രേലിയന്‍ നിരയില്‍  സ്പിന്നറായി ആദം സാംപ മാത്രമാണ് പ്ലേയിംഗ് ഇലവനിലുള്ളത്. മാര്‍നസ് ലാബുഷെയ്നും ഗ്ലെന്‍ മാക്സ്‌വെല്ലുമായിരിക്കും ഓസീസിന്‍റെ മറ്റ് സ്പിന്‍ സാധ്യതകള്‍. പേസര്‍മാരായി മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും കളിക്കുമ്പോള്‍ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ് പ്ലേയിംഗ് ഇലവനിലില്ല.കാമറൂണ്‍ ഗ്രീനാണ് സ്റ്റോയ്നിസിന് പകരം ഓസീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയത്.

ടീം ഇന്ത്യ 'മെന്‍ ഇൻ ഓറഞ്ച്' ആയത് എങ്ങനെ, ഡച്ച് ഫുട്ബോൾ ടീമിനെ അനുസ്മരിപ്പിച്ച് ഇന്ത്യയുടെ ട്രെയിനിംഗ് ജേഴ്സി

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ന്‍, ഗ്ലെൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹാസൽവുഡ്

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര മുഹമ്മദ് സിറാജ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്യവീർ സെവാഗിന് വെടിക്കെട്ട് അർധസെഞ്ചുറി; നേപ്പാളിനെ തകർത്ത് അണ്ടർ-19 ഏഷ്യ കപ്പിൽ ഇന്ത്യക്ക് വിജയിത്തുടക്കം
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം നാളെ, ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്, മത്സര സമയം, സാധ്യതാ ഇലവൻ