
ജൊഹാനസ്ബര്‍ഗ്: ചേട്ടന്‍മാര്‍ മാത്രമല്ല, അനുജന്‍മാരും സൂപ്പറാണെന്ന് തെളിയിച്ച് ഇന്ത്യ അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഫൈനനിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ കൗമരാ ടീമിന്റെ നേട്ടത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോ അതൊരു ശീലമായിരിക്കുന്നു എന്നാണ് പാക്കിസ്ഥാനെതിരായ വിജയത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ് വിശേഷിപ്പിച്ചത്.
യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗിനെയും ശ്വാസം വിടാന്‍ അനുവദിക്കാതെ പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കിയ പേസ് ബൗളര്‍മാരുടെ പ്രകടനത്തെയും കുറിച്ചാണ് വിവിഎസ് ലക്ഷ്മണ് പറയാനുള്ളത്.
യശസ്വീഭവ എന്ന വാചകത്തോടെയായിരുന്ന മുഹമ്മദ് കൈഫിന്റെ ട്വീറ്റ്. 2014നുശേഷം അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ നേടിയതിന് കൈഫ് ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഇന്ത്യന്‍ ജയത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി.
പാക്കിസ്ഥാനെ പത്തു വിക്കറ്റിന് കീഴടക്കിയാമ് ഇന്ത്യ തുടര്‍ച്ചയായ മൂന്നാം തവണയും അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!