സ്റ്റീഫൻ ഫ്ലെമിംഗിന്‍റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, മുന്‍ ഇന്ത്യൻ പേസ‍ർ സഹീർ ഖാൻ മുഖ്യപരിശീലകൻ

Published : Sep 21, 2026, 06:41 PM ISTUpdated : Sep 21, 2026, 07:30 PM IST
Zaheer Khan replacements at LSG

Synopsis

രാഹുൽ ദ്രാവിഡ്, ഓയിൻ മോർഗൻ, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരുടെ പേരുകൾ പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്ന സ്ഥാനത്താണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സഹീർ ഖാനെ മാനേജ്‌മെന്‍റ് മുഖ്യ പരിശീലകനായി നിയമിച്ചത്.

ചെന്നൈ: ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ അടുത്ത സീസണിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി ചെന്നൈ സൂപ്പർ കിംഗ്സ്(സിഎസ്‌കെ). മുൻ ഇന്ത്യൻ പേസ് ഇതിഹാസം സഹീർ ഖാനെ ടീമിന്‍റെ പുതിയ മുഖ്യപരിശീലകനായി സിഎസ്കെ നിയമിച്ചു. നീണ്ട 18 വർഷമായി ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ അമരത്തുണ്ടായിരുന്ന ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥാനം ഒഴി‌ഞ്ഞ സാഹചര്യത്തിലാണ് സഹീർ ഖാന്‍റെ നിയമനം. ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്‍റെ മുഖ്യപരിശീലകനായി സ്റ്റീഫൻ ഫ്ലെമിംഗ് ചുമതലയേറ്റെടുക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് സിഎസ്കെ പുതിയ പരിശീലകനെ കണ്ടെത്തിയത്.

രാഹുൽ ദ്രാവിഡ്, ഓയിൻ മോർഗൻ, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരുടെ പേരുകൾ പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്ന സ്ഥാനത്താണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സഹീർ ഖാനെ മാനേജ്‌മെന്‍റ് മുഖ്യ പരിശീലകനായി നിയമിച്ചത്. ഐപിഎല്ലിന്‍റെ ആദ്യ സീസൺ മുതൽ ചെന്നൈയുടെ ഭാഗമായിരുന്ന ഫ്ലെമിംഗ് 2009 മുതലാണ് പരിശീലക കുപ്പായമണിയുന്നത്. 2008-ലെ ആദ്യ ഐപിഎൽ സീസൺ മുതൽ ചെന്നൈ നിരയിൽ കളിക്കാരനായും പിന്നീട് 2009 മുതൽ ഹെഡ് കോച്ചായും പ്രവർത്തിച്ച ഫ്ലെമിംഗ്, ടീമിനെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളിലേക്കും ചെന്നൈയെ നയിച്ചിരുന്നു.

സഹീര്‍ ഖാനാകട്ടെ 2017-ൽ ഐപിഎല്ലിൽ നിന്ന് വിരമിച്ച ശേഷം വിവിധ ടീമുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ആർസിബി, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള സഹീർ, 2019-ൽ മുംബൈ ഇന്ത്യൻസിന്‍റെ 'ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ്' ചുമതലയും പിന്നീട് ഗ്ലോബൽ ഡെവലപ്‌മെന്‍റ് തലവനായും പ്രവർത്തിച്ചു. തുടർന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിന്‍റെ മെന്‍ററായും സേവനമനുഷ്ഠിച്ചു.

ഇന്ത്യൻ കുപ്പായത്തിൽ 610 വിക്കറ്റുകളും ഐപിഎല്ലിൽ 100 മത്സരങ്ങളിൽ നിന്ന് 102 വിക്കറ്റുകളും നേടിയിട്ടുള്ള സഹീർ, തന്‍റെ അനുഭവ സമ്പത്ത് കൊണ്ട് ചെന്നൈയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്‍റ്. ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. ഒരു കളിക്കാരനെന്ന നിലയിൽ ചേപ്പോക്കിലെ കാണികൾക്ക് മുന്നിൽ സിഎസ്കെയ്‌ക്കെതിരെ കളിച്ചത് എന്നും ഓർമ്മയിലുള്ള അനുഭവമാണ്. അത്രയും സമ്പന്നമായ പാരമ്പര്യമുള്ള ഈ ടീമിനൊപ്പം ചേരാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും സഹീര്‍ വ്യക്തമാക്കി. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും ഫാസ്റ്റ് ബൗളിംഗ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും സഹീറിനുള്ള മികവ് ടീമിന് വലിയ മുതൽക്കൂട്ടാകുമെന്ന് സിഎസ്കെ മാനേജ്‌മെന്‍റ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി യഷ്‌വർദ്ധൻ, തിളങ്ങി ആര്യവീര്‍ സെവാഗ്, അൻവയ് ദ്രാവിഡിന് നിരാശ, ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര
ജപ്പാനെതിരായ ടി20 പോരാട്ടം, സഞ്ജുവിനൊപ്പം ഓപ്പണറായി വൈഭവ്, അഭിഷേക് ശർമക്ക് വിശ്രമം; സാധ്യതാ ഇലവൻ