പൂജാരയെ വെറുതെ കൊണ്ടുവന്നതല്ല, വ്യക്തമായ പ്ലാനുണ്ട്; വ്യക്തമാക്കി സിഎസ്‌കെ സിഇഒ

By Web TeamFirst Published Apr 8, 2021, 8:45 PM IST
Highlights

34കാരനായ പൂജാര എത്ര മത്സരങ്ങളില്‍ കളിക്കുമെന്ന് ഒരുറപ്പുമില്ല. എന്നാല്‍ വ്യക്തമായ പദ്ധതിയോടെയാണ് പൂജാരയെ ടീമിലെത്തിച്ചതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കെ വിശ്വനാഥന്‍ പറഞ്ഞു. 

മുംബൈ: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചേതേശ്വര്‍ പൂജാര ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന് അറിയപ്പെടുന്ന താരത്തെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ മറ്റുള്ള ഫ്രാഞ്ചൈസികള്‍ കയ്യടിക്കാനുണ്ടായിരുന്നു. 34കാരനായ പൂജാര എത്ര മത്സരങ്ങളില്‍ കളിക്കുമെന്ന് ഒരുറപ്പുമില്ല. എന്നാല്‍ വ്യക്തമായ പദ്ധതിയോടെയാണ് പൂജാരയെ ടീമിലെത്തിച്ചതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കെ വിശ്വനാഥന്‍ പറഞ്ഞു. 

പൂജാര ടെസ്റ്റ് താരമാണെങ്കില്‍ കൂടി അദ്ദേഹത്തിന് സിഎസ്‌കെയില്‍ വലിയ പങ്കുണ്ടെന്ന് വിശ്വനാഥന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍...''പൂജാര ഏറെ ബഹുമാനര്‍ഹിക്കുന്നു. അതേസമയം, പൂജാര വളരെയേറെ സാങ്കേതിക തികവുള്ള താരമാണ്. അത്രത്തോളം കഴിവുള്ള ഒരു താരം ക്രിക്കറ്റിലെ ഏതൊരു ഫോര്‍മാറ്റ് കളിക്കാനും യോഗ്യനാണ്. 

മത്സത്തിന്റെ ഗതിക്ക് അനുസരിച്ച് മാറാന്‍ അദ്ദേഹത്തിന് സാധിക്കും. ചെന്നൈയ്ക്ക് വേണ്ടി വലിയ സംഭാവന നല്‍കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ആദ്യത്തേയോ, രണ്ടാത്തേയോ മത്സരത്തില്‍ പൂജാര കളിക്കുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. ചെന്നൈയുടെ പ്രധാന താരമാണ് അദ്ദേഹമെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ.'' വിശ്വനാഥന്‍ പറഞ്ഞു.

പൂജാര കഴിഞ്ഞ ദിവസം ചെന്നൈയുടെ ഔദ്യോഗിക ജേഴ്‌സി ഏറ്റുവാങ്ങിയിരുന്നു. ക്യാപ്റ്റന്‍ എം എസ് ധോണിയില്‍ നിന്നാണ് പൂജാര ജേഴ്‌സി വാങ്ങിയത്. വളരെ ആകാംക്ഷയോടെയാണ് സീസണിന് വേണ്ടി കാത്തിരിക്കുന്നതെന്നും പൂജാര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.

Excited and honoured to receive the official kit from MS Dhoni bhai and the Chennai Super Kings family! Looking forward to a great season ahead 👍🏼 #famlove #fresher #whistlepodu

Posted by Cheteshwar Pujara on Wednesday, 7 April 2021
click me!