ചെന്നൈക്ക് ഇനി അഗ്നിപരീക്ഷ; പ്ലേ ഓഫ് വിധി തീരുമാനിക്കുക ആ രണ്ട് പോരാട്ടങ്ങൾ, എതിരാളികളാകുന്നത് ഗുജറാത്തും ഹൈദരാബാദും

Published : May 13, 2026, 06:52 PM IST
Sanju Samson

Synopsis

ഇതില്‍ 18ന് ഹൈദരാബാദിനെതിരായ മത്സരം ചെന്നൈക്ക് ഹോം മത്സരമാണെങ്കില്‍ 21ന് ഗുജറാത്തിനെതിരായ അവസാന മത്സരം എവേ മത്സരമാണ്.

ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടം കടുക്കുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്തുമോ എന്ന് തീരുമാനിക്കുക അവസാന രണ്ട് മത്സരങ്ങളാകും. മറ്റന്നാള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ലക്നൗ സൂപ്പര്‍ ജയന്‍റ്സുമായി ഏറ്റുമുട്ടും. പ്ലേ ഓഫ് കാണാതെ പുറത്തായി കഴിഞ്ഞ ലക്നൗവിനെതിരെ ജയിച്ചാല്‍ പിന്നെ ചെന്നൈക്ക് മുന്നിലുള്ളത് കടുപ്പമേറിയ എതിരാളികളാണ്. പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ച ശുഭ്മാന്‍ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫ് പ്രതീക്ഷയുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദും.

ഇതില്‍ 18ന് ഹൈദരാബാദിനെതിരായ മത്സരം ചെന്നൈക്ക് ഹോം മത്സരമാണെങ്കില്‍ 21ന് ഗുജറാത്തിനെതിരായ അവസാന മത്സരം എവേ മത്സരമാണ്. മറ്റന്നാള്‍ ലക്നൗവിനെതിരെ ജയിച്ചാല്‍ ചെന്നൈക്കും ഹൈദരാബാദിനും 14 പോയിന്‍റ് വീതമാകും. ഇതോടെ ഹൈദരാബാദ്-ചെന്നൈ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് അവസാന മത്സരത്തിന് മുമ്പ് പ്ലേ ഓഫിലേക്ക് സാധ്യത കൂടും. ബാറ്റിംഗ് ദുഷ്കരമായ അഹമ്മദാബാദില്‍ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും എതിരാളികളായ രാജസ്ഥാന്‍ റോയല്‍സിനെയും ഹൈദരാബാദിനെയും ഗുജറാത്ത് പേസ് നിര എറിഞ്ഞിട്ടത് ആലോചിക്കുമ്പോൾ ലക്നൗവിനും ഹൈദരാബാദിനുമെതിരായ അടുത്ത രണ്ട് മത്സരങ്ങളില്‍ ജയിക്കുക എന്നതാണ് പ്ലേ ഓഫിലേക്കുള്ള ചെന്നൈയുടെ എളുപ്പവഴി.

ഈ മത്സരങ്ങളിലെല്ലാം ടോസും നിര്‍ണായക ഘടകമാകും. ഹൈദരാബാദിന് ഇനി രണ്ട് മത്സരങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളു.ഇതില്‍ ചെന്നൈക്കെതിരായ മത്സരം കഴിഞ്ഞാല്‍ അടുത്ത മത്സരം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ആണെന്നത് ചെന്നൈക്ക് അനുകൂല ഘടകമാണ്. ഗുജറാത്തിനാകട്ടെ വരുന്ന രണ്ട് മത്സരങ്ങളില്‍ ചെന്നൈക്ക് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. 16 പോയിന്‍റുള്ള ഗുജറാത്തിന് ഇതിലൊരു മത്സരം ജയിച്ചാലും ക്വാളിഫയര്‍ ഉറപ്പിക്കാം.

13 പോയിന്‍റുമായി ചെന്നൈക്ക് തൊട്ടുമുന്നിലുള്ള പഞ്ചാബ് കിംഗ്സിന് അവസാന മൂന്ന് കളികളില്‍ മുംബൈ ഇന്ത്യൻസും ആര്‍സിബിയും ലക്നൗവുമാണ് എതിരാളികള്‍. പ്ലേ ഓഫ് സ്വപ്നം കാണുന്ന രാജസ്ഥാന്‍ റോയല്‍സിനാകട്ടെ അവസാന മൂന്ന് കളികളില്‍ താരതമ്യേന ദുര്‍ബല ഏതിരാളികളാണെന്നതും ചെന്നൈക്ക് ആശങ്കയാണ്. ഡല്‍ഹിയും ലക്നൗവും മുംബൈയുമാണ് രാജസ്ഥാന്‍റെ അവസാന രണ്ട് കളികളിലെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാറിമറിഞ്ഞ് ഓറഞ്ച് ക്യാപ്, സുദർശനെ പിന്തള്ളി വീണ്ടും ക്ലാസൻ തലപ്പത്ത്; റൺവേട്ടയിൽ സഞ്ജുവിനെ തൊടാനാവാതെ കിഷൻ
തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലാവും, മിന്നും ഫോമിലുള്ള കൊല്‍ക്കത്തക്കെതിരെ റായ്പൂരില്‍ ഇറങ്ങുമ്പോള്‍ ആര്‍സിബിക്ക് ചങ്കിടിപ്പ്