മാറിമറിഞ്ഞ് ഓറഞ്ച് ക്യാപ്, സുദർശനെ പിന്തള്ളി വീണ്ടും ക്ലാസൻ തലപ്പത്ത്; റൺവേട്ടയിൽ സഞ്ജുവിനെ തൊടാനാവാതെ കിഷൻ

Published : May 13, 2026, 12:01 PM ISTUpdated : May 13, 2026, 12:04 PM IST
Heinrich Klaasen

Synopsis

എന്നാല്‍ ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് അടിതെറ്റി വീണെങ്കിലും 16 പന്തില്‍ 14 റണ്‍സെടുത്ത് ഹെന്‍റിച്ച് ക്ലാസന്‍ ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചു.

അഹമ്മദാബാദ്: ഐപിഎല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന് മണിക്കൂറുകള്‍ക്കകം അത് നഷ്ടമായി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 62 റണ്‍സുമായി ഗുജറാത്തിന്‍റെ ടോപ് സ്കോററായതോടെയാണ് സീസണില്‍ ആദ്യമായി 500 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്ററായി സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് തലയിലണിഞ്ഞത്. ഹെന്‍റിച്ച് ക്ലാസനെ പിന്നിലാക്കിയായിരുന്നു 501 റണ്‍സുമായി സുദര്‍ശന്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

എന്നാല്‍ ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് അടിതെറ്റി വീണെങ്കിലും 16 പന്തില്‍ 14 റണ്‍സെടുത്ത് ഹെന്‍റിച്ച് ക്ലാസന്‍ ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചു. 12 മത്സരങ്ങളില്‍ 508 റണ്‍സുമായാണ് ക്ലാസന്‍ ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചത്. ഗുജറാത്തിനെതിരെ ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായ ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ ഓറഞ്ച് ക്യാപ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരംസരം നഷ്ടമാക്കി. 481 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് അഭിഷേക് ഇപ്പോള്‍.

477 റണ്‍സുള്ള ഡല്‍ഹി ഓപ്പണര്‍ കെ എൽ രാഹുലാണ് റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്ത്. ഹൈദരാബാദിനെതിരെ തിളങ്ങിയിരുന്നെങ്കില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്ന ഗുജറാത്ത് നായകന്‍ ശുഭ്മാൻ ഗില്ലും ഇന്നലെ നിരാശപ്പെടുത്തി. 7 പന്തില്‍ 5 റണ്‍സെടുത്ത് പുറത്തായ ഗില്‍ 467 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാമതാണ്. 440 റണ്‍സുള്ള രാജസ്ഥാന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ് ആറാം സ്ഥാനത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ 430 റണ്‍സുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

ഗുജറാത്തിനെതിരെ തിളങ്ങിയിരുന്നെങ്കില്‍ സഞ്ജുവിനെ മറികടന്ന് മുന്നേറാന്‍ അവസരമുണ്ടായിരുന്ന ഹൈദരാബാദിന്‍റെ ഇഷാന്‍ കിഷന്‍ 420 റണ്‍സുമായി എട്ടാം സ്ഥാനത്താണ്. 415 റണ്‍സുള്ള കൂപ്പര്‍ കൊണോലി ഒമ്പതാം സ്ഥാനത്തും 392 റണ്‍സുള്ള ശ്രേയസ് അയ്യര്‍ പത്താം സ്ഥാനത്തും നില്‍ക്കുമ്പോള്‍ കഴിഞ്ഞ രണ്ട് കളികളിലും പൂജ്യത്തിന് പുറത്തായ വിരാട് കോലി ആദ്യ പത്തില്‍ നിന്ന് പുറത്തായി. 379 റണ്‍സുമായി പതിമൂന്നാം സ്ഥാനത്താണ് കോലി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലാവും, മിന്നും ഫോമിലുള്ള കൊല്‍ക്കത്തക്കെതിരെ റായ്പൂരില്‍ ഇറങ്ങുമ്പോള്‍ ആര്‍സിബിക്ക് ചങ്കിടിപ്പ്
സുരക്ഷാ ഭടന്മാരോ താര ജാഡകളോ ഇല്ലാതെ ചെന്നൈയുടെ സ്വന്തം 'ചേട്ടനായി' ആരാധകർക്കൊപ്പം ബീച്ചിൽ ക്രിക്കറ്റ് കളിച്ച് സഞ്ജു