'ചെന്നൈ ടീം അംഗങ്ങള്‍ അത് പരസ്യമായി പറയില്ല, പക്ഷെ രഹസ്യമായി സമ്മതിക്കും', തുറന്നു പറഞ്ഞ് അംബാട്ടി റായുഡു

Published : Mar 28, 2025, 07:43 PM ISTUpdated : Mar 28, 2025, 07:44 PM IST
'ചെന്നൈ ടീം അംഗങ്ങള്‍ അത് പരസ്യമായി പറയില്ല, പക്ഷെ രഹസ്യമായി സമ്മതിക്കും', തുറന്നു പറഞ്ഞ് അംബാട്ടി റായുഡു

Synopsis

ധോണിയില്ലാതെ ആരാധകരെ ആകര്‍ഷിക്കുകയെന്ന കാര്യം ചെന്നൈ ടീമിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്നും റായുഡു.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ലഭിക്കുന്ന പിന്തുണ യഥാര്‍ത്ഥത്തില്‍ ടീമിന് ലഭിക്കുന്ന പിന്തുണയല്ലെന്ന് മുന്‍ ചെന്നൈ താരം അംബാട്ടി റായുഡു. അത് ചെന്നൈ മുന്‍ നായകന്‍ എം എസ് ധോണിക്ക് ലഭിക്കുന്ന പിന്തുണയാണെന്നും ചെന്നൈ താരങ്ങളാരും ഇക്കാര്യം പരസ്യമായി പറയില്ലെങ്കിലും രഹസ്യമായി സമ്മതിക്കുമെന്നും അംബാട്ടി റായുഡു ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചെപ്പോക്കിലെ ആരാധകര്‍ക്ക് ധോണിയാണ് എല്ലാം. പക്ഷെ അത് ചെന്നൈ ടീമിന് എത്രമാത്രം ഗുണകരമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഒരു പുതുമുഖ താരമായി ചെന്നൈയില്‍ കളിക്കാനിറങ്ങിയാല്‍ അവിടെ ധോണിക്ക് ലഭിക്കുന്ന പിന്തുണ കണ്ട് നിങ്ങൾ അമ്പരക്കും. അത്രയും ഉച്ചത്തിലാണ് അവിടെ ധോണി....ധോണി വിളികള്‍ മുഴങ്ങുക. അത് അസാധാരണ അനുഭവമാണ്. പക്ഷെ പിന്നീടാണ് നിങ്ങള്‍ തിരിച്ചറിയുക, അതൊന്നും ചെന്നൈ ടീമിന് ലഭിക്കുന്ന പിന്തുണയല്ല, ധോണിയെന്ന വ്യക്തിക്ക് മാത്രം പിന്തുണ ആണെന്ന്.

ഐപിഎൽ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, മാറ്റവുമായി ഇരു ടീമും

അതുകൊണ്ട് ടീമിന് എന്തെങ്കിലും ഗുണമുണ്ടോ എന്നതാണ് ചോദ്യം. പക്ഷെ അതെന്തായാലും അങ്ങനെയാണ് ചെന്നൈ ടീം കെട്ടിപ്പടുത്തിരിക്കുന്നത്. അതുകൊണ്ടാണ് ചെന്നൈ ആരാധകര്‍ ധോണിയെ തലയെന്ന് വിളിക്കുന്നത്. ചെന്നൈ കുപ്പായത്തില്‍ അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ അവര്‍ ഭ്രാന്തമായി ആരാധിക്കുന്നു. ധോണിയില്ലാതെ ആരാധകരെ ആകര്‍ഷിക്കുകയെന്ന കാര്യം ചെന്നൈ ടീമിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് സാധാരണ ദിവങ്ങളിലെ കളികളില്‍. ഐപിഎല്ലിലെ ഏതെങ്കിലും ഒരു കളിക്കാരന് അത്തരത്തില്‍ സ്റ്റേഡിയത്തില്‍ ആരാധകരെ നിറക്കാനാകുമോ എന്ന് സംശയമാണ്. അതുകൊണ്ട് തന്നെ ധോണിയില്ലാതെ എങ്ങനെ ആരാധകരെ കൊണ്ടുവരാന്‍ കഴിയുമെന്ന് ചെന്നൈ ആലോചിക്കേണ്ട കാര്യമാണെന്നും അംബാട്ടി റായുഡു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, സഞ്ജുവിനും ഗില്ലിനും വെല്ലുവിളിയായി ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും പരിഗണനയില്‍
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?