പവർപ്ലേയിൽ തന്നെ ചെന്നൈയുടെ പ്രതീക്ഷകൾ തകർത്ത് കൊൽക്കത്ത; വിജയത്തിലേക്ക് അതിവേ​ഗം മുന്നോട്ട്

Published : Apr 11, 2025, 10:17 PM ISTUpdated : Apr 11, 2025, 10:19 PM IST
പവർപ്ലേയിൽ തന്നെ ചെന്നൈയുടെ പ്രതീക്ഷകൾ തകർത്ത് കൊൽക്കത്ത; വിജയത്തിലേക്ക് അതിവേ​ഗം മുന്നോട്ട്

Synopsis

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം കെകെആർ അനായാസം മറികടന്നു.

ചെന്നൈ: ഐപിഎല്ലിൽ ബാറ്റിം​ഗ് തിരിച്ചടിയേറ്റ് വാങ്ങിയ ചെന്നൈ സൂപ്പർ കിം​ഗ്സിനെ പവർ പ്ലേയിൽ തന്നെ തല്ലിച്ചതച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 104 റൺസ് മാത്രം വിജയലക്ഷ്യവുമായി ഇറങ്ങിയ കെകെആർ പവർ പ്ലേ അവസാനിക്കുമ്പോൾ തന്നെ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസെടുത്തു. ഓപ്പണർമാരായ ക്വന്റൺ ഡി കോക്കും സുനിൽ നരേയ്നും ചേർന്ന് ​ഗംഭീര തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്. അൻഷുൽ കാംബോജ് ഡി കോക്കിനെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും കെകെആർ സ്കോർ 46 റൺസിൽ എത്തിയിരുന്നു. പവർ പ്ലേ അവസാനിക്കുമ്പോൾ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലാണ് കൊൽക്കത്ത. 13 പന്തിൽ 31 റൺസുമായി നരേയ്നും  എട്ട് പന്തിൽ 14 റൺസുമായി ക്യാപ്റ്റൻ അജിൻക്യ രഹാനെയുമാണ് ക്രീസിൽ. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടാനെ സാധിച്ചുള്ളൂ. 29 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. പതിവുപോലെ പവർ പ്ലേയിൽ ലക്ഷ്യബോധമില്ലാതെ ബാറ്റ് വീശുന്ന ചെന്നൈ ബാറ്റർമാരെയാണ് ഇന്നത്തെ മത്സരത്തിലും കാണാനായത്. പവർ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഓപ്പണർമാരായ ഡെവോൺ കോൺവെയും (12) രചിൻ രവീന്ദ്രയും (4) മടങ്ങി. തുടർന്ന് ക്രീസിലൊന്നിച്ച രാഹുൽ ത്രിപാഠി - വിജയ് ശങ്കർ സഖ്യമാണ് ചെന്നൈയുടെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയത്. ടീം സ്കോർ 59ൽ നിൽക്കെ 29 റൺസ് നേടിയ വിജയ് ശങ്കറിനെ വരുൺ ചക്രവർത്തി മടക്കിയയച്ചു. പിന്നാലെ രാഹുൽ ത്രിപാഠിയും (16) മടങ്ങിയതോടെ ചെന്നൈയുടെ നില പരുങ്ങലിലായി. പിന്നീടുള്ള 14 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ചെന്നൈയ്ക്ക് 5 വിക്കറ്റുകളാണ് നഷ്ടമായത്. 

PREV
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?