ഏപ്രിൽ 17ന് സൺറൈസേഴ്സിന്റെ സ്കോർ 300 കടക്കുമെന്ന് സ്റ്റെയ്ൻ; എതിരാളികളുടെ പേര് കേട്ട് ഞെട്ടി ആരാധകർ

Published : Mar 26, 2025, 11:21 AM ISTUpdated : Mar 26, 2025, 11:41 AM IST
ഏപ്രിൽ 17ന് സൺറൈസേഴ്സിന്റെ സ്കോർ 300 കടക്കുമെന്ന് സ്റ്റെയ്ൻ; എതിരാളികളുടെ പേര് കേട്ട് ഞെട്ടി ആരാധകർ

Synopsis

ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ടീമും ഒരു ഇന്നിംഗ്സിൽ 300 റൺസ് നേടിയിട്ടില്ല. 

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് തകർപ്പൻ തുടക്കത്തോടെ വരവറിയിച്ചിരിക്കുകയാണ്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട സൺറൈസേഴ്സ് ഇത്തവണയും പതിവിന് മാറ്റം വരുത്തിയില്ല. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിവനെ പഞ്ഞിക്കിട്ടാണ് സൺറൈസേഴ്സ് തുടങ്ങിയത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് സൺറൈസേഴ്സ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ തവണ സൺറൈസേഴ്സ് തന്നെ അടിച്ചെടുത്ത 287 എന്ന റെക്കോര്‍ഡ് ടീം സ്കോറിന് തൊട്ടരികെ എത്താനും ഈ മത്സരത്തിലൂടെ സാധിച്ചു. 

കഴിഞ്ഞ സീസണിൽ ടീം ലക്ഷ്യമിടുന്നത് 300 റൺസാണെന്ന് ഓപ്പണര്‍ ട്രാവിസ് ഹെഡ് വ്യക്തമാക്കിയിരുന്നു. 17-ാം സീസണിൽ പല മത്സരങ്ങളിലും സൺറൈസേഴ്സ് ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് ബാറ്റ് വീശിയത്. മുംബൈ ഇന്ത്യൻസിനെതിരെ 277 റൺസും ഡൽഹി ക്യാപിറ്റൽസിനെതിരെ 266 റൺസും നേടിയ സൺറൈസേഴ്സ് 300 എന്ന മാന്ത്രിക സംഖ്യ വിദൂരമല്ലെന്ന സൂചന പലപ്പോഴും നൽകിയിരുന്നു. എന്നാൽ, ഇത്തവണ സൺറൈസേഴ്സ് 300 കടക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഡെയ്ൽ സ്റ്റെയ്ൻ. 

ഏപ്രിൽ 17ന് ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 300 റൺസ് പിറക്കുന്നത് കാണാം എന്നാണ് സ്റ്റെയ്ൻ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. ആ മത്സരം കാണാൻ താനും ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. മുൻ സൺറൈസേഴ്സ് ഹൈദരാബാദ് താരം കൂടിയാണ് സ്റ്റെയ്ൻ. ഏപ്രിൽ 17ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികൾ. 

READ MORE:  ഐപിഎല്ലിൽ ആദ്യ റൗണ്ട് മത്സരങ്ങൾ പൂര്‍ത്തിയായി; പോയിന്റ് ടേബിൾ, ഓറഞ്ച് ക്യാപ്, പര്‍പ്പിൾ ക്യാപ് വിവരങ്ങൾ 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം