മിച്ചലിനും ബ്ലണ്ടലിനും സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്കോര്‍

Published : Jun 11, 2022, 11:49 PM ISTUpdated : Jun 11, 2022, 11:54 PM IST
മിച്ചലിനും ബ്ലണ്ടലിനും സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്കോര്‍

Synopsis

നാല് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കിവീസിന് കരുത്തായത് മിച്ചലിന്‍റെയും ബ്ലണ്ടലിന്‍റെയും ശക്തമായ നിലയിലാണ്. 81 റണ്‍സോടെ ഡാരില്‍ മിച്ചലും 67 റണ്‍സുമായി ടോം ബ്ലെണ്ടലും ക്രീസില്‍. 169-4 എന്ന സ്കോറില്‍ പതറിയ കവീസിനെ ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കരകയറ്റി.

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡിന്(England vs New Zealand) മികച്ച സ്കോര്‍. മധ്യനിരയില്‍ ഡാരില്‍ മിച്ചലും(Daryl Mitchell) ടോം ബ്ലണ്ടലും(Tom Blundell) നേടിയ സെഞ്ചുറികളുടെ കരുത്തില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 553 റണ്‍സിന് പുറത്തായി. 190 റണ്‍സെടുത്ത മിച്ചലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ടോം ബ്ലണ്ടല്‍ 106 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. 34 റണ്‍സോടെ അലക്സ് ലീസും 51 റണ്‍സുമായി ഓലി പോപ്പും ക്രീസില്‍. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ട് 463 റണ്‍സ് പുറകിലാണ്.

കിവീസ് കോട്ട കാത്ത് മിച്ചലും ബ്ലണ്ടലും

നാല് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കിവീസിന് കരുത്തായത് മിച്ചലും ബ്ലണ്ടലും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍കൂട്ടിച്ചേര്‍ത്ത 236 റണ്‍സാണ്. 169-4 എന്ന സ്കോറില്‍ ആദ്യ ദിനം ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും രണ്ടാം ദിനം 405 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. 106 റണ്‍സെടുത്ത ബ്ലണ്ടലിനെ മടക്കി ജാക്ക് ലീച്ച് ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും ആറാം വിക്കറ്റില്‍ മാര്‍ക്ക് ബ്രേസ്‌വെല്ലുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ മിച്ചല്‍ കിവീസിന് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി.

ആരാധികയുടെ കൈയിലെ ബിയര്‍ മഗ്ഗ് തകര്‍ത്ത സിക്സ്, ക്ഷമ ചോദിച്ച് ഡാരില്‍ മിച്ചല്‍

49 റണ്‍സെടുത്ത ബ്രേസ്‌വെല്ലിനെ മടക്കി കൂട്ടുകെട്ട് പൊളിച്ച ജെയിംസ് ആന്‍ഡേഴ്സണാണ് ഇംഗ്ലണ്ടിനെ മത്സത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നാലെ ജയ്മിസണെയും(14) ടിം സൗത്തിയെയും(4) ബ്രോഡും മാറ്റ് ഹെന്‍റിയെ(0) ജാക്ക് ലീച്ചും മടക്കിയ ഡബിള്‍ സെഞ്ചുറിക്ക് 10 റണ്‍സകലെ അവസാ ബാറ്ററായാണ് മിച്ചല്‍ പുറത്തായത്. മാറ്റി പോട്ടിനായിരുന്നു വിക്കറ്റ്.  ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ മൂന്നും ബ്രോഡ്, സ്റ്റോക്സ്, ലീച്ച് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ സാക്ക് ക്രോളിയെ(4) നഷ്ടമായി. ട്രെന്‍റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ലീസും പോപ്പും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇംഗ്ലണ്ടിനെ 90 റണ്‍സിലെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍