പന്തുകൊണ്ട് ബിയര്‍ താഴെ പോവുകയും ചെയ്തു. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇംഗ്ലീഷ് പേസര്‍ മാത്യു പോട്ട് അപ്പോള്‍ തന്നെ ഇക്കാര്യം സഹതാരങ്ങളോട് പറയുന്നതും കാണാമായിരുന്നു.

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ ആദ്യ ദിനം ന്യൂസിലന്‍ഡിന്(ENG v NZ) മേല്‍ക്കൈ നല്‍കിയത് മദ്യനിരയില്‍ ഡാരില്‍ മിച്ചലിന്‍റെയും(Daryl Mitchell) ടോം ബ്ലണ്ടലിന്‍റെയും(Tom Blundell) ബാറ്റിംഗ് മികവാണ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 169-4 എന്ന നിലയില്‍ പതറിയെങ്കിലും 169-4 എന്ന സ്കോറില്‍ പതറിയ മിച്ചലും ബ്ലണ്ടലും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ടീമിനെ കരകയറ്റി. ആദ്യ ദിനം 81 റണ്‍സോടെ പുറത്താകാതെ നിന്ന മിച്ചല്‍ പറത്തിയ ഒരു സിക്സ് നേരെ ചെന്നു പതിച്ചത് ഗ്യാലറിയില്‍ മത്സരം കണ്ടുകൊണ്ടിരുന്ന ആരാധികയുടെ കൈയിലെ ബിയര്‍ മഗ്ഗിലായിരുന്നു.

പന്തുകൊണ്ട് ബിയര്‍ താഴെ പോവുകയും ചെയ്തു. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇംഗ്ലീഷ് പേസര്‍ മാത്യു പോട്ട് അപ്പോള്‍ തന്നെ ഇക്കാര്യം സഹതാരങ്ങളോട് പറയുന്നതും കാണാമായിരുന്നു. എന്നാല്‍ ആദ്യ ദിവസത്തെ കളിക്കുശേഷം ബിയര്‍ നഷ്ടമായ ആരാധികയെ കാണാന്‍ ഡാരില്‍ മിച്ചല്‍ സമയം കണ്ടെത്തി. സൂസന്‍ എന്നു പേരുള്ള ആരാധകിയോട് പകരം ബീയര്‍ ഓഫര്‍ ചെയ്തെങ്കിലും അവരത് നിരസിച്ചു. എങ്കിലും ബിയര്‍ നഷ്ടമാകാന്‍ കാരണമായതിന് ക്ഷമ ചോദിച്ചാണ് മിച്ചല്‍ മടങ്ങിയത്.

Date Actions രക്ഷകരായി മിച്ചലും ബ്ലണ്ടലും, ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് മികച്ച സ്കോറിലേക്ക്

Scroll to load tweet…

ആദ്യ ദിനം ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിനെ കെയ്ന്‍ വില്യംസണിന്‍റെ അഭാവത്തില്‍ ടോം ലാഥമാണ് നയിച്ചത്. വില്‍ യങും ലാഥമും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ആന്‍ഡേഴ്സണെയും ബ്രോഡിനെയും പോട്ടിനെയും ഫലപ്രദമായി നേരിട്ട ഇരുവരും ചേര്‍ന്ന് 84 റണ്‍സടിച്ചു. എന്നാല്‍ വില്‍ യങിനെ ബെന്‍ സ്റ്റോക്സും പിന്നാലെ ടോം ലാഥമിനെ(26) ആന്‍ഡേഴ്സണും വീഴ്ത്തി.

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ന്യൂസിലന്‍ഡിന് തിരിച്ചടി; ക്യാപ്റ്റന്‍ വില്യംസണ് കൊവിഡ്

മൂന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയും(46), ഹെന്‍റി നിക്കോള്‍സും(30) ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി കിവീസിനെ തകര്‍ച്ചയിലേക്ക് പോകാകതെ കാത്തു. നിക്കോള്‍സിനെ(30) സ്റ്റോക്സും കോണ്‍വെയെ ആന്‍ഡേഴ്സണും മടക്കിയതോടെ കിവീസ് പ്രതിരോധത്തിലായ കിവീസിനെ മിച്ചലും ബ്ലണ്ടലും ചേര്‍ന്ന് മികച്ച സ്കോറിലെത്തിക്കുകയായിരുന്നു.പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്