
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ഡേവ് വാട്‌മോര്‍ സ്ഥാനമൊഴിഞ്ഞു. മൂന്ന് വര്‍ഷം കേരള ടീമിനോടൊപ്പം ചെലവഴിച്ച വാട്‌മോര്‍ സിംഗപ്പൂര്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു.
ഇതോടെ അടുത്ത സീസണില്‍ പുതിയ കോച്ചിന് കീഴിലാവും കേരളം കളിക്കുക. ഈ സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് മൂന്ന് വര്‍ഷം മുന്‍പ് ചുമതലയേറ്റ
വാട്‌മോര്‍ സ്ഥാനമൊഴിഞ്ഞത്. വാട്‌മോറിന് കീഴില്‍ രഞ്ജി ട്രോഫിയുടെ സെമിയിലെത്തി കേരളം ചരിത്രം കുറിച്ചിരുന്നു.
ഈ സീസണില്‍ തുടങ്ങിയ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പുതിയ കോച്ചിനെ പിന്നീട് നിയമിക്കുമെന്നും കെസിഎ വ്യക്തമാക്കി. ടീമിലെ മറുനാടന്‍ താരങ്ങളായ ക്യാപ്റ്റന്‍ ജലജ് സക്‌സേനയും റോബിന്‍ ഉത്തപ്പയും അടുത്ത സീസണിലും തുടരുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!