ഒരു വര്‍ഷത്തിന് ശേഷം ഓസീസ് ജേഴ്‌സിയില്‍ തിരിച്ചെത്തി വാര്‍ണറും സ്മിത്തും; കിവീസിനെതിരായ മത്സരത്തില്‍ ഇരുവര്‍ക്കും നിരാശ

By Web TeamFirst Published May 6, 2019, 3:21 PM IST
Highlights

ഒരു വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തി സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും. ന്യൂസിലന്‍ഡിനെതിരായ അനൗദ്യോഗിക ഏകദിന മത്സരത്തിലാണ് സ്മിത്തും വാര്‍ണറും കളിച്ചത്.

ബ്രിസ്‌ബേന്‍: ഒരു വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തി സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും. ന്യൂസിലന്‍ഡിനെതിരായ അനൗദ്യോഗിക ഏകദിന മത്സരത്തിലാണ് സ്മിത്തും വാര്‍ണറും കളിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്നാണ് ഇരുവരും ദേശീയ ജേഴ്‌സി അണിയുന്നത്.

ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഇരുവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മൂന്നാമനായി ക്രീസിലെത്തിയഡേവിഡ് വാര്‍ണര്‍ 39ഉം നാലാമനായെത്തിയ സ്മിത്ത് 22 റണ്‍സെടുത്തും പുറത്തായി. ഒരു സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. സ്മിത്ത് രണ്ട് ഫോര്‍ നേടി.

മത്സരത്തില്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റിന് വിജയിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 46.1 ഓവറില്‍ 215 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

click me!