
ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മുന്‍ താരങ്ങളും ആരാധകരും പ്രവചന തിരക്കലാണ്. ഇത്തവണ ആര് കപ്പ് നേടുമെന്നും ഏതൊക്കെ ടീമാണ് ലോകകപ്പിലെ ഫേവറൈറ്റ്‌സ് എന്നും പലരും പ്രവചിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ഒരു പ്രവചനം നടത്തി. വരുന്ന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനൊണ് ബ്രോഡ് പ്രവചിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടായിരിക്കും ലോകകപ്പിലെ ടോപ് സ്‌കോററെന്നാണ് റൂട്ട് പറയുന്നത്. ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ബ്രോഡ്.
2015 ലോകകപ്പില്‍ ബ്രോഡ് കളിച്ചിരുന്നുവെങ്കിലും ടീം നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പിന്നീട് ഇംഗ്ലണ്ട് ടീമിനെ ഉടച്ചുവാര്‍ത്തപ്പോള്‍ പുറത്തായ ഒരു താരം ബ്രോഡായിരുന്നു. 2016ലാണ് ബ്രോഡ് അവസാനമായി ഇംഗ്ലണ്ടിനായി ഏകദിനം കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!