
ഡബ്ലിന്‍: ത്രിരാഷ്ട്ര പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ വിന്‍ഡീസ് ഓപ്പണര്‍മാര്‍ക്ക് ലോകറെക്കോര്‍ഡ്. ഓപ്പണിംഗ് വിക്കറ്റില്‍ 365 റണ്‍സടിച്ചാണ് ജോണ്‍ കാംബെല്ലും ഷായ് ഹോപ്പും ലോകറെക്കോര്‍ഡിട്ടത്. ഓപ്പണിംഗ് വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഓപ്പണിംഗ് വിക്കറ്റില്‍ 304 റണ്‍സടിച്ചിട്ടുള്ള പാക്കിസ്ഥാന്റെ ഇമാമുള്‍ ഹഖിന്റെയും ഫക്കര്‍ സമന്റെയെ റെക്കോര്‍ഡാണ് ഇരുവരും പഴങ്കഥയാക്കിയത്. കഴിഞ്ഞവര്‍ഷം സിംബാബ്‌വെയ്ക്കെതിരെ ആയിരുന്നു ഇരുവരുടെയും റെക്കോര്‍ഡ് പ്രകടനം.
കാംബെല്‍ 179 റണ്‍സടിച്ചപ്പോള്‍ ഹോപ്പ് 170 റണ്‍സടിച്ചു. 48ാം ഓവറിലാണ് ഇരുവരുടെയും ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ന്നത്. അയര്‍ലന്‍ഡിന്റെ ബാരി മക്കാര്‍ത്തിയുടെ ഓവറില്‍ ഇരുവരും പുറത്തായി. ഇരുവരുടെയും ബാറ്റിംഗ് മികവില്‍ വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് അടിച്ചുകൂട്ടിയത്.
എന്നാല്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് ഇരുവര്‍ക്കും എട്ടു റണ്‍സിന് നഷ്ടമായി. 2015ല്‍ സിംബാബ്‌വെയ്ക്കെതിരെ ക്രിസ് ഗെയിലും സാമുവല്‍സും ചേര്‍ന്ന് നേടിയ 372 റണ്‍സാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!