ഏകദിനവും മതിയാക്കി വാര്‍ണര്‍, പുതുവർഷത്തിൽ ആരാധകരെ നിരാശയിലാഴ്ത്തി തീരുമാനം

Published : Jan 01, 2024, 08:24 AM ISTUpdated : Jan 01, 2024, 08:26 AM IST
ഏകദിനവും മതിയാക്കി വാര്‍ണര്‍, പുതുവർഷത്തിൽ ആരാധകരെ നിരാശയിലാഴ്ത്തി തീരുമാനം

Synopsis

ഓസ്ട്രേലിയയ്ക്ക് തന്റെ ആവശ്യം ഉണ്ടെങ്കിൽ 2025ലെ ചാംപ്യൻസ് ട്രോഫിയിൽ കളിക്കാൻ തയ്യാറാണെന്നും വാര്‍ണര്‍

സിഡ്നി: പുതുവർഷത്തിൽ ആരാധകരെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി ക്രിക്കറ്റ് സൂപ്പർതാരം ഡേവിഡ് വാർഡണർ. ഏകദിന ക്രിക്കറ്റിൽ വിരമിക്കുന്നുവെന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ പ്രഖ്യാപിച്ചു. ലോകത്തിലെ തന്നെ മികച്ച ഓപ്പണറായാണ് വാർണർ അറിയപ്പെടുന്നത്. എന്നാൽ 2018ലെ പന്ത് ചുരണ്ടൽ വിവാദം ഡേവിഡ് വാർണർക്ക് സാരമായ പേരുദോഷമുണ്ടാക്കിയിരുന്നു. ഓസ്ട്രേലിയയ്ക്ക് തന്റെ ആവശ്യം ഉണ്ടെങ്കിൽ 2025ലെ ചാംപ്യൻസ് ട്രോഫിയിൽ കളിക്കാൻ തയ്യാറാണെന്നും വാര്‍ണര്‍ വിശദമാക്കി.

ഇനി ട്വന്റി 20യിൽ മാത്രമായിരിക്കും 37 കാരനായ വാര്‍ണര്‍ കളിക്കുക. 161 ഏകദിനങ്ങളിൽ നിന്ന് 22 സെഞ്ച്വറിയും 33 അര്‍ധസെഞ്ച്വറിയും ഉൾപ്പടെ 6932 റണ്‍സാണ് വാര്‍ണറുടെ സന്പാദ്യം. 179 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഓസ്ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിര്‍ണായക പങ്കാളിയായിരുന്നു ഡേവി‍ഡ് വാര്‍ണര്‍. നേരത്തെ ജനുവരിയിൽ നടക്കുന്ന പാകിസ്ഥാന്‍ പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റിൽ നിന്ന് വിരമിക്കുന്നുവെന്ന് വാർണർ പ്രഖ്യാപിച്ചിരുന്നു. 37കാരനായ വാര്‍ണര്‍ക്ക് 109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്‌സുകളില്‍ 25 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും 36 ഫിഫ്റ്റികളും സഹിതം 44.43 ശരാശരിയില്‍ 8487 റണ്‍സാണുള്ളത്.

2011ല്‍ ന്യൂസിലന്‍ഡിനെതിരെ ഗാബയിലായിരുന്നു ഇടംകയ്യനായ ഡേവിഡ് വാര്‍ണറുടെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര മികച്ച ഫോമിലല്ലാത്ത വാര്‍ണര്‍ ഉടന്‍ വിരമിക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. 2023 ഡിസംബര്‍ 14ന് പെര്‍ത്തിലാണ് ഓസ്ട്രേലിയ-പാകിസ്ഥാന്‍ ഒന്നാം ടെസ്റ്റ് തുടങ്ങുക. മെല്‍ബണില്‍ ഡിസംബര്‍ 26 മുതല്‍ രണ്ടാം ടെസ്റ്റും സിഡ്‌നിയില്‍ 2024 ജൂണ്‍ 3 മുതല്‍ പരമ്പരയിലെ അവസാന ടെസ്റ്റും നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര