ക്രിക്കറ്റ് വിട്ടാല്‍ ഇതാണ് പറ്റിയ ജോലി; വാര്‍ണര്‍ക്ക് നിര്‍ദേശവുമായി നെറ്റ്ഫ്ലിക്സ്

By Web TeamFirst Published Jan 7, 2023, 12:08 PM IST
Highlights

അടുത്തകാലത്തായി വളരെ വിമര്‍ശനം തന്‍റെ ബാറ്റിംഗിനെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ണര്‍ ആ വിമര്‍ശനങ്ങള്‍ക്ക് കൂടി നല്‍കിയ മറുപടിയായിരുന്നു ഈ ഇരട്ട സെഞ്ച്വറി. 

സിഡ്നി: കരിയറിലെ ഏറ്റവും അത്യവശ്യസമയത്താണ് തന്‍റെ നൂറാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡബിള്‍ സെഞ്ച്വറി നേടിയത്. അടുത്തകാലത്തായി വളരെ വിമര്‍ശനം തന്‍റെ ബാറ്റിംഗിനെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ണര്‍ ആ വിമര്‍ശനങ്ങള്‍ക്ക് കൂടി നല്‍കിയ മറുപടിയായിരുന്നു ഈ ഇരട്ട സെഞ്ച്വറി. 

ഇതോടെ തന്‍റെ നൂറാം ടെസ്റ്റ് കരിയറിലെ മറക്കാന്‍ കഴിയാത്ത ഒരു മത്സരമായി വാര്‍ണര്‍ക്ക്. ഇതിനൊപ്പം തുടര്‍ന്നും ഓസ്ട്രേലിയന്‍ ജേഴ്സിയില്‍ തുടരാം എന്ന പ്രതീക്ഷയും താരം നിലനിര്‍ത്തി. നേരത്തെ തന്നെ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുക എന്നതാണ് തന്‍റെ ലക്ഷ്യം എന്ന് വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു. 

എതിരാളികളെ തകര്‍ത്ത് തരിപ്പണമാക്കുന്ന ബാറ്റിംഗിനൊപ്പം ഓസ്ട്രേലിയന്‍ താരത്തിന്‍റെ ആരാധകരെ എന്നും ആനന്ദിപ്പിക്കുന്ന കാര്യം വാര്‍ണറുടെ സോഷ്യല്‍ മീഡിയ ഇടപെടലാണ്. താരത്തിന്‍റെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ്. ടോളിവുഡ് ഡയലോഗുകള്‍ക്കും ഹിന്ദി ഗാനങ്ങള്‍ക്കും വാര്‍ണറും മക്കളും ഭാര്യയും എല്ലാം ചെയ്ത റീലുകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വൈറലാണ്. 

ക്രിക്കറ്റിന് പുറത്തുള്ള വാര്‍ണറുടെ ഈ കലാവിരുതുകള്‍ ഇഷ്ടപ്പെട്ടിട്ടോ എന്തോ, ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോള്‍ വാര്‍ത്ത. ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍  ഡേവിഡ് വാര്‍ണര്‍ക്ക് പറ്റിയ ജോലി കണ്ടെത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ വാര്‍ണര്‍ക്ക് ഏറ്റവും ചേരുക തെലുങ്ക് സിനിമകളില്‍ അഭിനയിക്കുകയാണ് എന്നാണ് നെറ്റ്ഫ്ലിക്സ് ട്വീറ്റ്. ചിരി സ്മൈലികളോടെയാണ് ഇതിനോട് വാര്‍ണര്‍ പ്രതികരിച്ചത്. 

ബൊട്ട ബൊമ്മ എന്ന തെലുങ്ക് ഗാനത്തിന്  വാര്‍ണര്‍ ഡാന്‍സ് കളിച്ചത് ഞങ്ങള്‍ കണ്ടുവെന്നും അത് നന്നായി എന്നും നെറ്റ്ഫ്ലിക്സ് തുടര്‍ന്നും ട്വീറ്റ് ചെയ്തു. 

😂😂😂😂😂 https://t.co/d5739HLOAZ

— David Warner (@davidwarner31)

ഖവാജ 195ല്‍ നില്‍ക്കെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയന്‍ നായകന്‍, വിമര്‍ശനവുമായി ആരാധകര്‍

ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനാവാന്‍ ഡേവിഡ് വാര്‍ണര്‍? പോണ്ടിംഗിന്റേയും ഗാംഗുലിയുടേയും തീരുമാനം നിര്‍ണായകം


 

click me!