ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 195 റണ്‍സുമായി ഖവാജയും അഞ്ച് റണ്‍സുമായി മാറ്റ് റെന്‍ഷായുമായിരുന്നു ക്രീസില്‍. നാലാം ദിനം തുടക്കത്തില്‍ ഖവാജക്ക് ഡബിള്‍ സെഞ്ചുറി തികക്കാന്‍ കമിന്‍സ് അവസരം നല്‍കുമോ എന്ന കാര്യത്തില്‍ മൂന്നാം ദിനം തന്നെ ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ഓസ്ട്രേലിയ 2-0ന് പരമ്പര നേടിയതിനാല്‍ മൂന്നാം ടെസ്റ്റിലെ ഫലം അപ്രധാനമായിരുന്നു.

സിഡ്നി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസറ്റില്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ 195ല്‍ നില്‍ക്കെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ്. സിഡ്നിയില്‍ ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സെടുത്തിരുന്നു. മൂന്നാം ദിനം മഴമൂലം പൂര്‍ണമായും നഷ്ടമായതോടെ നാലാം ദിനം കളി തുടങ്ങിയപ്പോഴെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

ഇതോടെ ഇരട്ട സെഞ്ചുറിയെന്ന നേട്ടം ഖവാജക്ക് കൈയകലത്തില്‍ നഷ്ടമായി. ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 195 റണ്‍സുമായി ഖവാജയും അഞ്ച് റണ്‍സുമായി മാറ്റ് റെന്‍ഷായുമായിരുന്നു ക്രീസില്‍. നാലാം ദിനം തുടക്കത്തില്‍ ഖവാജക്ക് ഡബിള്‍ സെഞ്ചുറി തികക്കാന്‍ കമിന്‍സ് അവസരം നല്‍കുമോ എന്ന കാര്യത്തില്‍ മൂന്നാം ദിനം തന്നെ ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ഓസ്ട്രേലിയ 2-0ന് പരമ്പര നേടിയതിനാല്‍ മൂന്നാം ടെസ്റ്റിലെ ഫലം അപ്രധാനമായിരുന്നു.

ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനാവാന്‍ ഡേവിഡ് വാര്‍ണര്‍? പോണ്ടിംഗിന്റേയും ഗാംഗുലിയുടേയും തീരുമാനം നിര്‍ണായകം

ഈ സാഹചര്യത്തില്‍ ഖവാജക്ക് ഡബിള്‍ സെഞ്ചുറി തികക്കാന്‍ അവസരം നല്‍കുമെന്ന പ്രതീക്ഷ തെറ്റിച്ചായിരുന്നു ഡിക്ലയര്‍ ചെയ്യാനുള്ള കമിന്‍സിന്‍റെ തീരുമാനം. ഡബിള്‍ സെഞ്ചുറി നേടാനാവാഞ്ഞാല്‍ അത് നിരാശജനകമാകുമെന്ന് ഖവാജ മൂന്നാം ദിനം വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി നേടാനുള്ള അവസരമാണ് കമിന്‍സിന്‍റെ അപ്രതീക്ഷിത ഡിക്ലറേഷനിലൂടെ ഖവാജക്ക് നഷ്ടമായത്. ഇതിനെതിരെ ആരാധകര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.

നേരത്തെ വെളിച്ചക്കുറവ് മൂലം രണ്ടാം ദിനം അവസാന സെഷനില്‍ കളി തടസപ്പെട്ടിരുന്നു. മഴ മൂലം മൂന്നാം ദിനം പൂര്‍ണമായും നഷ്ടമാകുകയും ചെയ്തു. നാാലം ദിനത്തിലെ കളിയും മഴ മൂലം വൈകിയാണ് തുടങ്ങിയത്. ഇത് മൂലം മത്സരത്തിന് ഫലം പ്രതീക്ഷിച്ചാണ് കമിന്‍സ് ഖവാജയുടെ ഡബിളിന് കാത്തു നില്‍ക്കാതെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. നാലാം ദിനം മറുപടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 56-3 എന്ന സ്കോറില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…