
മെല്‍ബണ്‍: കഴിഞ്ഞ ദിവസങ്ങളിലാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് വാര്‍ത്തകളില്‍ നിറഞ്ഞത്. ദക്ഷിണാഫ്രിക്കയുടെ ടി20 ടീമിലേക്ക് തിരികെവരാന്‍ ആഗ്രഹിക്കുന്നതായി താരം പറഞ്ഞിരുന്നു. അതിലൂടെ ടി20 ലോകകപ്പിനുള്ള ടീമില്‍ കേറാനും താരം തയ്യാറെടുക്കുന്നുണ്ട്. ഇപ്പോള്‍ ബിഗ് ബാഷില്‍ ബ്രിസ്‌ബെയിന്‍ ഹീറ്റ്‌സിനായി കളിച്ചുകൊണ്ടിരിക്കുന്ന താരം മറ്റൊരു താരം വെളിപ്പെടുത്തിയിരിക്കുന്നു.
ദക്ഷിണാഫ്രിക്കയുടെ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് കൂടി തിരിച്ചെത്താന്‍ ആലോചിക്കുന്നതായി താരം വെളിപ്പെടുത്തി. മുന്‍ ഓസീസ് താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആഡം ഗില്‍ക്രിസ്റ്റിനോടായിരുന്നു ഡിവില്ലിയേഴ്‌സ് ഇക്കാര്യം പറഞ്ഞത്. ഡിവില്ലിയേഴ്‌സ് പറഞ്ഞതിങ്ങനെ... ''ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏകദിനം കളിക്കാന്‍ ആഗ്രഹമുണ്ട്. ഇക്കാര്യം സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തുള്ളവരോട് താന്‍ സംസാരിച്ചിരുന്നു. എല്ലാം ശുഭകരമായി സംഭവിക്കുമെന്നാണ് പ്രതീക്ഷ.'' മുന്‍ ക്യാപ്റ്റന്‍ പറഞ്ഞുനിര്‍ത്തി.
2018ലാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായിരുന്ന താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!